നാടിളക്കി പ്രചാരണം നടത്തി മുന്നണികൾ
Mail This Article
കല്യാശ്ശേരി മണ്ഡലം, യുഡിഎഫ്
കല്യാശ്ശേരി ∙ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ.ബ്രിജേഷ് കുമാർ ഇന്നലെ രാവിലെ കടന്നപ്പളള എടക്കോമിൽനിന്ന് പര്യടനം ആരംഭിച്ചു. നൗഷാദ് വാഴ വളപ്പിൽ ഉദ്ഘാടനം ചെയ്തു. കണ്ണകൈ,ഏര്യം,ആലക്കോട്,ഫാറൂഖ് നഗർ, കരയാട് , പറവൂർ, പാണപ്പുഴ, കൈതപ്രം,കണ്ടോന്താർ,ചെറുവിച്ചേരി, ചന്തപ്പുര,പടിഞ്ഞാറെക്കര,കടന്നപ്പളളി ജുമാമസ്ജിദ്,കിഴക്കേകര,
തെക്കേകര,വെളളോളത്തമ്പലം എന്നിവിടങ്ങളിൽ പര്യടനം നടത്തി. അജിത്ത്മാട്ടൂൽ,സന്ദീപ് പാണപ്പുഴ,എ.വി.സനിൽ,സുധീഷ് വെളളച്ചാൽ,കക്കോപ്രവൻ മോഹനൻ,മടപ്പളളി പ്രദീപൻ,അക്ഷയ് പറവൂർ,ഗഫൂർമാട്ടൂൽ എന്നിവർ ഒപ്പമുണ്ടായിരുന്നു. ഇന്ന് കുഞ്ഞിമംഗലം പഞ്ചായത്തിൽ പര്യടനം നടത്തും.വൈകീട്ട് മാട്ടൂൽ പഞ്ചായത്ത് വനിതലീഗ് കൺൻഷിനിലും പങ്കെടുക്കും.
എൽഡിഎഫ്
കല്യാശ്ശേരി ∙ കല്യാശ്ശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.വിജിൻ ഇന്നലെ കണ്ണപുരം, ഏഴോം, ചെറുതാഴം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. രാവിലെ കണ്ണപുരം, ചുണ്ടവയൽ, പൂമാലക്കാവ്, അന്നപൂർണേശ്വരി ക്ഷേത്രപരിസരം അയ്യോത്ത്, തെക്കുമ്പാട് എന്നിവിടങ്ങളിൽ സ്വീകരണം നൽകി. കോട്ടക്കീലിൽ നിന്നും ഉദ്ഘാടനം ചെയ്ത പര്യടനം കാനായി പാലം, ഏഴോം കാരക്കടവ്,
നെരുവമ്പ്രം, ചെങ്ങൽതടം, കൊവ്വപ്രം, അടുത്തില, അതിയടം, കുളപ്രം വായനശാല എന്നിവിടങ്ങളിൽ എത്തിച്ചേർന്നു. പെരിയാട്ട് സമാപിച്ചു. എൽഡിഎഫ് നേതാക്കളായ എൻ.ശ്രീധരൻ, എം.വി.രാജീവൻ, എം.സി.രമിൽ, എം.ബാലകൃഷ്ണൻ, വി.വി.സജിത്ത്, എം.വി.രതീഷ്, എം.വി.ഷിമ, സന്തോഷ് അയ്യോത്ത്, ബാബുരാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
എൻഡിഎ
കല്യാശ്ശേരി ∙ കല്യാശ്ശേരി മണ്ഡലം എൻഡിഎ സ്ഥാനാർഥി അരുൺ കൈതപ്രം ഇന്നലെ ഏഴോം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. ഏരിപുരം, നെരുവമ്പ്രം, ഏഴോം, കണ്ണോം, കോട്ടക്കീൽ, കൊട്ടില, കൈവേലി, നരിക്കോട് എന്നിവിടങ്ങളിൽ വോട്ടർമാരെ നേരിട്ടു കണ്ടു വോട്ട് അഭ്യർഥിച്ചു. വിവിധ കേന്ദ്രങ്ങളിൽ സ്വീകരണവും നൽകി. കൃഷ്ണൻ പട്ടുവം, പ്രശാന്ത് ചുള്ളേരി, ബാലകൃഷ്ണൻ കൊട്ടില, രാഹുൽ മണി, നന്ദകുമാർ, വിഷ്ണു എന്നിവർ നേതൃത്വം നൽകി.
പയ്യന്നൂർ മണ്ഡലം
പയ്യന്നൂർ ∙ കൊടും ചൂടിനെ അവഗണിച്ച് സ്ഥാനാർഥികളുടെ പര്യടനം തുടരുന്നു. ആവേശകരമായ സ്വീകരണ പരിപാടികളാണു നടക്കുന്നത്. സ്വീകരണ കേന്ദ്രങ്ങളിൽ വൻ ജനക്കൂട്ടമാണ്. എൽഡിഎഫും യുഡിഎഫും പൊതു പ്രചാരണ പരിപാടി നേരത്തെ തുടങ്ങിയിരുന്നു. എൻഡിഎയുടെ പൊതു പ്രചാരണ പരിപാടി ഇന്ന് തുടങ്ങും.
എൽഡിഎഫ്
എൽഡിഎഫ് സ്ഥാനാർഥി ടി.ഐ.മധുസൂദനൻ ഇന്നലെ നാർക്കൽ മുണ്ട്യയിൽ നിന്നാണ് പ്രചാരണം തുടങ്ങിയത്. കുണ്ടുൾ, കാനം, അയ്യോളം, കുറുക്കൂട്ടി, ഒയോളം എന്നീ കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം ചള്ളച്ചാൽ കോലാച്ചിക്കുണ്ട് ഹരിജൻ കോളനിയിൽ എത്തിയപ്പോൾ ഊരു മൂപ്പൻ പൊക്കൻ ജൈവ കൃഷിയിലൂടെ ഉൽപാദിപ്പിച്ച പച്ചക്കറികൾ നൽകിയാണ് സ്ഥാനാർഥിയെ ഊരിലേക്ക് സ്വീകരിച്ചത്.
തവിടിശ്ശേരി, പെരിന്തട്ട, തണ്ടനാട്ടുപൊയിൽ, കെപി നഗർ, പൊന്നമ്പാറ, പെടേന, ഞെക്ലി, തൊള്ളത്തുവയൽ, പട്ടുവം, കുടം, വയക്കര, വങ്ങാട്, പൊന്നംവയൽ, കൊട്രാടി സ്വീകരണ ശേഷം ഏച്ചിലാംപാറയിൽ സമാപിച്ചു. കെ.രാഘവൻ, കെ.വി.ലളിത, സരിൻ ശശി, എം.അരുൺ, പി.പി.അനീഷ, കെ.കെ.കൃഷ്ണൻ, എം.വി.സുനിൽ കുമാർ, പി.ജയൻ, ചന്ദ്രകാന്ത്, പി.വി.പത്മനാഭൻ, മുഹമ്മദ് ഹാഷിം, അഞ്ജലി സന്തോഷ്, വിഷ്ണു പ്രസാദ്, സി.വി.രഹ്നേജ്, കെ.മിഥുൻ, ബി.ബബിൻ, കെ.വി.ഷിദിൻ എന്നിവർ പ്രസംഗിച്ചു.
യുഡിഎഫ്
യുഡിഎഫ് സ്ഥാനാർഥി എം.പ്രദീപ് കുമാർ ഇന്നലെ പെരുമ്പടവിൽ നിന്നാണ് പ്രചാരണം തുടങ്ങിയത്. പ്രസംഗത്തിനൊപ്പം നാടൻ പാട്ടും പാടിയാണ് വോട്ടർമാരെ സമീപിക്കുന്നത്. കരിപ്പാൽ, മാവുള്ളപൊയിൽ, കോയിപ്ര, വെള്ളോറ, കക്കറ, കാര്യപ്പള്ളി, പെരുവാമ്പ, ഓലയമ്പാടി, കുറ്റൂർ, മാതമംഗലം, കടേക്കര, തണ്ടനാട്ടുപൊയിൽ, അരവഞ്ചാൽ, കൊരങ്ങാട്ട്, നീലിരിങ്ങ, ഉമ്മറപ്പൊയിൽ സ്വീകരണ ശേഷം പെരിങ്ങോത്ത് സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ കെ.ടി.സഹദുല്ല, സാജു ആന്റണി, രവി പൊന്നംവയൽ, എ.ജെ.തോമസ്, കെ.കെ.അഷ്റഫ്, എ.രൂപേഷ്, മുഹമ്മദ് ഷമ്മാസ്, പ്രശാന്ത് കോറോം, എൻ.വി.രാധാകൃഷ്ണൻ, എൻ.വി.മധുസൂദനൻ എന്നിവർ പ്രസംഗിച്ചു.
എൻഡിഎ
എൻഡിഎ സ്ഥാനാർഥി കെ.കെ.ശ്രീധരന്റെ പൊതു പ്രചാരണ പരിപാടി ഇന്ന് (27) തുടങ്ങും. രാവിലെ 9ന് കരിവെള്ളൂരിൽ നിന്ന് ആരംഭിക്കുന്ന പരിപാടി വൈകിട്ട് 5ന് പെരിങ്ങോത്ത് സമാപിക്കും. ഇന്നലെ കോറോം സുബ്രഹ്മണ്യൻ കോവിൽ, സെന്റ് ലൂയീസ് സ്കൂൾ കോൺവന്റ്, കോറോം നോർത്ത്, കോറോം സെൻട്രൽ, അമ്പലത്തറ, വെള്ളൂർ, അന്നൂർ, പുഞ്ചക്കാട്, കണ്ടങ്കാളി എന്നിവിടങ്ങളിൽ വോട്ടർമാരെ കണ്ടു. പനക്കീൽ ബാലകൃഷ്ണൻ, കോറോം പ്രകാശൻ, ജയപ്രകാശ് കൂട്ട, എം.കെ.മുരളി, ഗംഗാധരൻ കാളീശ്വരം, എ.കെ.സജി, ശ്യാംകുമാർ, ബിന്ദു തോണിപ്പാറ, സുധ പ്രഭു എന്നിവർ ഒപ്പമുണ്ടായിരുന്നു.
സർവകക്ഷി യോഗം
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സുഗമമാക്കാൻ ഡിവൈഎസ്പി എം.സുനിൽ കുമാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ ധാരണയായി. കലാശക്കൊട്ടിന് 3 മുന്നണികൾക്കും സമയം നിശ്ചയിച്ചു. ഇതനുസരിച്ച് 3 മുതൽ 4 വരെ എൻഡിഎയും 4 മുതൽ 5 വരെ യുഡിഎഫും 5 മുതൽ 6 വരെ എൽഡിഎഫും കലാശക്കൊട്ട് നടത്തും. പെരുമ്പ മുതൽ പഴയ ബസ് സ്റ്റാൻഡ് വരെയാണ് കലാശക്കൊട്ടിനുള്ള അനുമതി നൽകിയത്. ഇൻസ്പെക്ടർ എം.സി.പ്രമോദും സബ് ഡിവിഷന് കീഴിലുള്ള വിവിധ സ്റ്റേഷനുകളിലെ ഹൗസ് ഓഫിസർമാരും പങ്കെടുത്തു.
റാലി നടത്തി
കരിവെള്ളൂർ ∙ എൽഡിഎഫ് കൊഴുമ്മലിൽ നടത്തിയ തിരഞ്ഞെടുപ്പ് റാലി സിപിഐ നേതാവ് കെ.ഇ.ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. എം.സതീശൻ അധ്യക്ഷത വഹിച്ചു. എം.രാഘവൻ, പി.ഗോപാലൻ, വി.കുഞ്ഞിക്കൃഷ്ണൻ, വി.നാരായണൻ, കെ.വി.ബാബു എന്നിവർ പ്രസംഗിച്ചു.
കോറോം ∙ കോറോം സെൻട്രലിൽ നടന്ന എൽഡിഎഫ് തിരഞ്ഞെടുപ്പ് റാലി സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു. കെ.വി.ബാബു അധ്യക്ഷത വഹിച്ചു. വി.നാരായണൻ, വി.കുഞ്ഞിക്കൃഷ്ണൻ, നിധീഷ് നാരായണൻ, പി.പി.കൃഷ്ണൻ നമ്പ്യാർ, എ.വി.കുഞ്ഞിക്കണ്ണൻ എന്നിവർ പ്രസംഗിച്ചു.
ബോർഡുകൾ നശിപ്പിച്ചു
പിലാത്തറ ∙ ചെറുതാഴം പഞ്ചായത്തിലെ കാവുചാൽ, പുറച്ചേരി,മേലതിയടം എന്നിവിടങ്ങളിൽ യുഡിഎഫ് സ്ഥാനാർഥി കെ.ബ്രിജേഷ് കുമാറിന്റെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചതായി പരാതി. യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി പരിയാരം പൊലീസിൽ പരാതി നൽകി.
എൽഡിഎഫ് പോസ്റ്ററുകൾ നശിപ്പിച്ചു
പഴയങ്ങാടി ∙ പുതിയങ്ങാടി നിരൊഴുക്കും ചാലിൽ എൽഡിഎഫ് സ്ഥാനാർഥി എം.വിജിന്റെ പ്രചാരണ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിച്ചതായി പരാതി. പഴയങ്ങാടി പൊലീസിൽ പരാതി നൽകി. സിപിഎം നേതാക്കളായ വി.വിനോദ്, എം.രാമചന്ദ്രൻ, ഒ.വി.രഘുനാഥ്, ഒ.കെ.രതീഷ് എന്നിവർ സ്ഥലം സന്ദർശിച്ചു.
എൽഡിഎഫ് പൊതുയോഗം
ചെറുപുഴ ∙ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രമസമാധനം പൂർണമായും തകർന്ന നിലയിലാണെന്നു സിപിഎം പോളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി. പയ്യന്നൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ടി.ഐ. മധുസൂദനന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം ചെറുപുഴയിൽ നടന്ന എൽഡിഎഫ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. എൻ.സുകന്യ പരിഭാഷകയായി. സിബി എം.തോമസ് അധ്യക്ഷനായി. നിധീഷ് നാരായണൻ, സി.സത്യപാലൻ, എം.ഡി.സുരേഷ്കുമാർ, ജോബിച്ചൻ മൈലാടൂർ, കെ.ആർ.ചന്ദ്രകാന്ത്, പി.വി.വത്സല, കെ.പി.ഗോപാലൻ എന്നിവർ പ്രസംഗിച്ചു.