ആഴങ്ങളിൽ പൊലിഞ്ഞ ഓർമകൾ; ശാസ്താംകോട്ട തടാക ദുരന്തത്തിന്റെ വാർഷികം

Mail This Article
ശാസ്താംകോട്ട ∙ 42 വർഷം മുൻപ് തോണികൾ മറിഞ്ഞ് ആഴങ്ങളിൽ പൊലിഞ്ഞ 24 പേരുടെ മരിക്കാത്ത ഓർമകളുടെ വെട്ടവുമായി ദീപങ്ങൾ ഒഴുക്കി ശാസ്താംകോട്ട തടാക ദുരന്തത്തിന്റെ വാർഷികം നടത്തി. നമ്മുടെ കായൽ കൂട്ടായ്മ നടത്തിയ അനുസ്മരണ സമ്മേളനം കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മുൻ എംപി കെ.സോമപ്രസാദ് ദീപങ്ങൾ തെളിയിച്ചു. കായൽ കൂട്ടായ്മ കൺവീനർ എസ്.ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗീത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാകുമാരി, ത്രിതല പഞ്ചായത്തംഗങ്ങളായ അൻസർ ഷാഫി, സനൽകുമാർ, തുണ്ടിൽ നൗഷാദ്, ആർ.സുന്ദരേശൻ, എം.രജനി, ഗുരുകുലം രാഗേഷ്, പ്രകാശിനി, ശാസ്താംകോട്ട ധർമശാസ്താക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് ആർ.രാജേന്ദ്രൻ പിള്ള, ഫയർ സ്റ്റേഷൻ ഓഫിസർ ജയചന്ദ്രൻ നായർ, കായൽ കൂട്ടായ്മ പ്രവർത്തകരായ സന്തോഷ്, സുനിൽ, കപിൽ, മോനി, സിനു എന്നിവർ പ്രസംഗിച്ചു.
അടിയന്തര യോഗം വിളിക്കും
ശാസ്താംകോട്ട ∙ തടാകത്തിലെ കടത്ത് സർവീസുകൾ കൃത്യമായി നടക്കുന്നില്ലെന്നും ജീവനക്കാർ എത്താതെ പകരക്കാരെ നിയമിക്കുന്നതായും പരാതികൾ ഉയർന്ന സാഹചര്യത്തിൽ പൊതുമരാമത്ത് അടിയന്തര യോഗം വിളിക്കും. തടാകത്തിൽ വള്ളം മറിഞ്ഞ് 24 പേർ മരിച്ച ദുരന്തത്തിന്റെ അനുസ്മരണ ദിനത്തിൽ കുന്നത്തൂർ താലൂക്ക് വികസനസമിതിയിൽ ഉയർന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കടത്തുകാരെ ഉൾപ്പെടുത്തി യോഗം വിളിക്കാൻ പൊതുമരാമത്ത് അസി.എൻജിനീയറെ ചുമതലപ്പെടുത്തിയെന്നു കോവൂർ കുഞ്ഞുമോൻ എംഎൽഎ പറഞ്ഞു.