വർണ, താള, ലയത്തിൽ കല്ലറ
Mail This Article
കല്ലറ∙ പൂരത്തിൽ ലയിച്ച് കല്ലറ. ശ്രീ ശാരദ ക്ഷേത്രത്തിലെ പള്ളിവേട്ട ദിവസമായ ഇന്നലെ കല്ലറ ശ്രീ ശാരദ യൂത്ത് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് കല്ലറപ്പൂരം സംഘടിപ്പിച്ചത്. ഗുരുവായൂർ ഏകാദശി പ്രമാണി തിരുവല്ല രാധാകൃഷ്ണനും മേളകലാരത്നം ചൊവ്വല്ലൂർ മോഹനവാര്യരും 75– – ൽപരം കലാകാരൻമാരും ചേർന്ന് പാണ്ടിമേളം അവതരിപ്പിച്ചു. 12 ഗജ വീരൻമാർ പൂരത്തിൽ അണി നിരന്നു. തിരുവാമ്പാടി ചന്ദ്രശേഖരൻ ശാരദാദേവിയുടെ തിടമ്പേറ്റി. പുതുപ്പള്ളി സാധു, മധുരപ്പുറം കണ്ണൻ, പല്ലാട്ട് ബ്രഹ്മദത്തൻ,
കാഞ്ഞിരങ്ങാട്ട് ശേഖരൻ, മാവേലിക്കര ഗണപതി, ചൈത്രം അച്ചു, കുളമാക്കിൽ പാർത്ഥസാരഥി, വേമ്പനാട് അർജുനൻ, വലിയവീട്ടിൽ ഗണപതി, പരിമണം വിഷ്ണു, പിച്ചിയിൽ ശ്രീമുരുകൻ, വേമ്പനാട് വാസുദേവൻ എന്നീ ഗജവീരൻമാരാണ് പൂരത്തിന് എത്തിയത്. ആയിരങ്ങൾ പൂരത്തിൽ പങ്കെടുക്കാനെത്തി. ആറാട്ട് ദിവസമായ ഇന്ന് രാവിലെ എട്ടിന് നാദസ്വരക്കച്ചേരി, 12 ന് ആറാട്ടുബലി, 6.30 നു ആറാട്ടു പുറപ്പാട്, ആറാട്ട്, 7 ന് ഹൃദയ ജപലഹരി,ആറാട്ട് തിരിച്ചെഴുന്നള്ളിക്കൽ, വലിയ കാണിക്ക, കൊടിയിറക്കൽ, പഞ്ചവിംശതി, കലശാഭിഷേകം മംഗളാരതി എന്നീ ചടങ്ങുകൾ നടക്കും.