ADVERTISEMENT

കടുത്തുരുത്തി ∙   മരിയയും   കലയും   ആൽബിന്റെയും    കൃഷ്ണജിത്തിന്റെയും കൈപിടിച്ച്  പുതു ജീവിതത്തിലേക്ക്.   കല്ലറ സർക്കാർ മഹിളാ മന്ദിരത്തിലെ താമസക്കാരായ  മരിയയുടെയും  കലയുടെയും മിന്നുകെട്ട്  ഇന്നലെ കല്ലറ  ശാരദ ക്ഷേത്രത്തിൽ നടന്നു.   കൂവപ്പള്ളി സ്വദേശി ആൽബിൻ കുമാർ മരിയയ്ക്കും   വൈക്കം ടിവി പുരം സ്വദേശി കൃഷ്ണജിത്ത് കലയ്ക്കും  താലി ചാർത്തി തുണയായി.   കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ കലയുടെ പിതാവിന്റെ സ്ഥാനത്തു നിന്നു   കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ മരിയയുടെയും   പിതാവിന്റെ സ്ഥാനത്തു  നിന്നും  കരം പിടിച്ച്  വരന്മാർക്കു   നൽകി.    

ജില്ലാ കലക്ടർ ഡോ. പി.കെ. ജയശ്രീ,  സി.കെ. ആശ എംഎൽഎ  എന്നിവർ  വധൂവരൻമാർക്കു  മധുരം നൽകി സ്വീകരിച്ചു.    തോമസ് ചാഴികാടൻ എം.പി,  മോൻസ് ജോസഫ് എം.എൽ.എ,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി,  ബ്ലോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡന്റ് നയന ബിജു,  ജില്ലാ പഞ്ചായത്തംഗം  ഹൈമി ബോബി , പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻ ജോയി കോട്ടായിയിൽ,  രമേശ് കാവിമറ്റം, ജോയി കൽപകശേരിൽ, ബ്ലോക്ക് പഞ്ചായത്തംഗം  ജിഷ രാജപ്പൻ നായർ , മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവൻ നായർ, മഹിളാ മന്ദിരം സൂപ്രണ്ട് ചി.എം. ഗീതാകുമാരി, ജില്ലാ ഓഫിസർ ജെബിൻ ലോലിത സെയിൻ,  വിവിധ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.  

കൂവപ്പള്ളി പുത്തൻ വീട്ടിൽ സജീഷ്  കുമാർ– ഷീബ ദമ്പതികളുടെ മകനാണ് ആൽബിൻ കുമാർ.  ടിവി പുരം പീടികയിൽ കൃഷ്ണന്റെയും അമ്മിണിയുടെയും മകനാണ് കൃഷ്ണജിത്ത്. 2018 –ലാണ് മരിയ മഹിളാ മന്ദിരത്തിൽ എത്തുന്നത്.  എംകോം പഠനം പൂർത്തിയാക്കിയ മരിയ ഫലം കാത്തിരിക്കുമ്പോഴാണ് വിവാഹം.  കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി നോക്കുകയാണ് കല.  2011 മുതൽ മഹിളാ മന്ദിരത്തിലാണ് താമസം. സാമൂഹിക ക്ഷേമ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കല്ലറ മഹിളാ മന്ദിരത്തിൽ ഇപ്പോൾ 17 അന്തേവാസികൾ കഴിയുന്നുണ്ട്.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ, പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ എന്നിവരുടെ നേതൃത്വത്തിലാണ് വിവാഹ ചടങ്ങുകൾ  നടന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com