ADVERTISEMENT

കുടമാളൂർ ∙ ചങ്ങനാശേരി അതിരൂപതാ ചെറുപുഷ്പ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ നടന്ന അൽഫോൻസാ തീർഥാടനം ഭക്തിസാന്ദ്രമായി. അതിരൂപതയുടെ വിവിധ മേഖലകളിൽ നിന്നായി ആയിരങ്ങൾ കാൽ‌നടയായി അൽഫോൻസാമ്മയുടെ ജന്മഗൃഹത്തിലേക്ക് എത്തി. അൽഫോൻസാമ്മയുടെ ജീവിതം ഈ കാലഘട്ടത്തിൽ മാതൃകയാക്കണമെന്ന് ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം തീർഥാടനദിന സന്ദേശത്തിൽ പറഞ്ഞു.

രാവിലെ 7ന് കുടമാളൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയം ആർച്ച് പ്രീസ്റ്റ് ഫാ.ഡോ.മാണി പുതിയിടത്തിന്റെ നേതൃത്വത്തിൽ കുടമാളൂർ മേഖലയുടെ തീർഥാടനത്തോടെയാണ് തീർഥാടനത്തിന് തുടക്കമായത്. അതിരമ്പുഴ ഫൊറോന വികാരി ഫാ.ഡോ.ജോസഫ് മുണ്ടകത്തിൽ, മുഹമ്മ ഫൊറോന വികാരി ഫാ.ആന്റണി കാട്ടുപ്പാറ, മിഷൻലീഗ് അതിരൂപതാ ഡയറക്ടർ ഫാ.ആൻഡ്രൂസ് പാണംപറമ്പിൽ, ചെങ്ങന്നൂർ മേഖലാ ഡയറക്ടർ ഫാ.ജോർജ് വല്ലയിൽ, ചങ്ങനാശേരി മേഖലാ ഡയറക്ടർ ഫാ. സ്മിത്ത് സ്രാമ്പിക്കൽ, ഫാ.ജോർജ് മാന്തുരുത്തിൽ എന്നിവർ കുർബാനയർപ്പിച്ചു. അതിരൂപതാ വികാരി ജനറൽമാരായ ഫാ.ജോസഫ് വാണിയപ്പുരയ്ക്കൽ, ഫാ.ഡോ.വർഗീസ് താനമാവുങ്കൽ എന്നിവർ സന്ദേശം നൽകി.

തീർഥാടനത്തിന് ആർച്ച് പ്രീസ്റ്റ് ഫാ.ഡോ.മാണി പുതിയിടം, ചെറുപുഷ്പ മിഷൻ ലീഗ് അതിരൂപത ഡയറക്ടർ ഫാ.ആൻഡ്രൂസ് പാണംപറമ്പിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ.ജോസ് ഇറ്റോലിൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ. അലോഷ്യസ് വല്ലാത്തറ, ഫാ.ജോയൽ പുന്നശ്ശേരി, ഫാ.നിതിൻ അമ്പലത്തിങ്കൽ,

അൽഫോൻസാ ഭവൻ മദർ സുപ്പീരിയർ സിസ്റ്റർ എൽസിൻ, പി.എസ്.ദേവസ്യ പാലത്തൂർ, റോയ് ജോർജ് കുന്നത്തുകുഴി, പി.ജി.ജോർജ് റോസവില്ലാ, സെബാസ്റ്റ്യൻ പുത്തൻപറമ്പിൽ, പാരിഷ് കൗൺസിൽ സെക്രട്ടറി ഫ്രാങ്ക്ലിൻ ജോസഫ് പുത്തൻപറമ്പിൽ, ജനറൽ കൺവീനർ കെ.ജെ.സോമി കണ്ണമത്ര, ജോയിന്റ് കൺവീനർ സന്തോഷ് ജോൺ ചാമക്കാല, വിവിധ കമ്മിറ്റി കൺവീനർമാരായ ജോയി ജോസഫ് കല്ലമ്പള്ളി, ജോൺ പി.വർഗീസ് പനച്ചിക്കൽ, വി.ജെ.ജോസഫ് വേളാശേരി, ജോസ് പ്ലാംപറമ്പിൽ, ഷാജൻ സിറിയക് ചുമപ്പുങ്കൽ, ജോർജ് ജോസഫ് പാണംപറമ്പിൽ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com