ADVERTISEMENT

നാദാപുരം∙ നാദാപുരത്ത് അഞ്ചാം പനി ബാധിതരുടെ എണ്ണം 18 ആയി. വാർഡ് ഒന്നിലും 11ലും ഒന്നു വീതവും 4, 13, 19 വാർഡുകളിൽ 2 വീതവും വാർഡ് 6ൽ ഏഴും ഏഴിൽ മൂന്നും പനി ബാധിതരുണ്ട്. പ്രതിരോധ കുത്തിവയ്പെടുക്കാനുള്ള 340 പേരിൽ 65 പേർക്ക് ഇന്നലെ കുത്തിവയ്പ് നൽകാനായി. ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവർത്തകരുടെയും ശ്രമഫലമായാണു കുത്തിവയ്പ് ക്യാംപ് തുടങ്ങിയ ആദ്യദിനം ഇത്രയും പേർക്ക് കുത്തിവയ്പ് നൽകിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, മെംബർ റീന കിണമ്പ്രേമ്മൽ, ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി തുടങ്ങിയവർ നേതൃത്വം നൽകി. ഇതിനിടെ, വിവിധ വാർഡുകളിൽ ജീവതാളം പദ്ധതിയുടെ ഭാഗമായുള്ള പരിശോധനയും ബോധവൽക്കരണവും തുടങ്ങി. പത്താം വാർഡിൽ  ക്ലസ്റ്റർ തല പരിശോധന പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് ഉദ്ഘാടനം ചെയ്തു.

സോഡിയം വളരെ കുറവ്, പൊട്ടാസ്യം തീരെയില്ല

വടകര ∙ ജില്ലാ ആശുപത്രിയിൽ സോഡിയം, പൊട്ടാസ്യം പരിശോധന മുടങ്ങിയിട്ടു 3 മാസം. ഇതു പരിശോധിക്കുന്ന ആശുപത്രി ലാബിലെ ഇലക്ട്രോലൈറ്റ്സ് എന്ന മെഷീൻ തകരാറിലായതാണു കാരണം. ഈ പരിശോധനയ്ക്ക് ഓരോന്നിനും 100 മുതൽ 150 രൂപ വരെയാണു പുറമേ വാങ്ങുന്നത്. രോഗികൾ ഇതു മൂലം പ്രയാസത്തിലായി.  സംസ്ഥാനത്തെ എല്ലാ ലാബിലെയും മെഷീൻ പരിപാലനം ഏറ്റെടുത്ത കമ്പനിയുടെ ടെക്നീഷ്യൻമാർ 3 തവണ റിപ്പയർ നടത്തിയിട്ടും വിജയിക്കാത്തതാണു പ്രശ്നം. ഇനി ഇതിന്റെ ചില ഭാഗങ്ങൾ മാറ്റി നോക്കാമെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. ഇതിന് ഇനിയും താമസം വരും. പുതിയ മെഷീനു മൂന്നര ലക്ഷം രൂപയ്ക്ക് മുകളിലാണ് വില.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com