ഷഹബാസ് വധക്കേസ്: പ്രതികളെ പരീക്ഷ എഴുതിക്കാൻ കൊണ്ടുവന്നാൽ തടയുമെന്ന് യൂത്ത് കോൺഗ്രസ്

Mail This Article
×
താമരശ്ശേരി∙ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ താമരശ്ശേരിയിൽ എത്തിച്ച് പരീക്ഷ എഴുതിക്കാൻ ശ്രമിച്ചാൽ തടയുമെന്ന് യൂത്ത് കോൺഗ്രസ് കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു. പ്രതികൾക്ക് വഴിവിട്ട് സഹായം ലഭിക്കുന്നത് സമൂഹത്തിനു തെറ്റായ സന്ദേശമാണ് നൽകുന്നത്. അത് അരാജകത്വം സൃഷ്ടിക്കും. കൊല്ലപ്പെട്ട വിദ്യർഥിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണം. പരീക്ഷ എഴുതാൻ പ്രതികളുടെ പിടിവാശിക്ക് വഴങ്ങാതെ പൊലീസ് മറ്റുമാർഗങ്ങൾ സ്വീകരിക്കണമെന്നും പ്രസിഡന്റ് ഫസൽ പാലങ്ങാട് ആവശ്യപ്പെട്ടു.
English Summary:
Shahbaz murder case: The Youth Congress is preventing the accused, a Class 10 student, from writing their exams in Thamarassery. This action is taken to demand justice for Shahbaz and to ensure that undue assistance is not provided to the accused.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.