നീലഗിരിയിലേക്കുള്ള പ്രവേശനം കർശന പരിശോധനയ്ക്കു ശേഷം

Mail This Article
ഗൂഡല്ലൂർ ∙ നീലഗിരിയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നു കേരളത്തിൽ നിന്നുള്ള യാത്രക്കാരുടെ പ്രവേശനം കർശന നിരീക്ഷണത്തിലാക്കി.
ഇ-പാസ് വഴി അതിർത്തിയിലെത്തുന്നവരുടെ ആവശ്യം അറിഞ്ഞ് മാത്രമേ പ്രവേശനം അനുവദിക്കുന്നുള്ളു.
ജില്ലയിൽ പ്രവേശനത്തിനായി ഇ-പാസ് ലഭ്യമാണ്. എന്നാൽ അതിർത്തിയിൽ കർശന നിരീക്ഷണത്തിന് ശേഷം സമർപ്പിക്കുന്ന രേഖകളുടെ അടിസ്ഥാനത്തിൽ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു.
കേരള അതിർത്തി ചെക്ക് പോസ്റ്റുകളായ നാടുകാണി, ചോലാടി, നമ്പ്യാർകുന്ന്, താളൂർ, പാട്ടവയൽ ചെക്പോസ്റ്റുകളിലാണ് പരിശോധന കർശനമാക്കിയത്.
കേരളത്തിൽ നിന്നും ഒട്ടേറെ വാഹനങ്ങൾ ഗൂഡല്ലൂരിൽ വന്നു പോകുന്നതായി ശ്രദ്ധയിൽപെട്ടതോടെയാണ് ചെക്പോസ്റ്റുകളിൽ കർശന നിരീക്ഷണം ആരംഭിച്ചത്.