ബയോളജിയിൽ സ്കോർ ചെയ്ത് പിഎസ്‌സി പരീക്ഷയിൽ മികച്ച റാങ്ക് നേടാം; മനസ്സിരുത്തി പഠിക്കാം ഈ പാഠഭാഗങ്ങൾ

Mail This Article
പിഎസ്‌സി പരീക്ഷകളിലെ പ്രധാന ഭാഗമാണ് ശാസ്ത്രഭാഗങ്ങൾ. അതിൽ ഏറ്റവും പ്രധാനം ബയോളജിയാണ്. 5–10 ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ നിന്നാണു പ്രധാനമായും ചോദ്യമുണ്ടാകുക. മനുഷ്യശരീരം. മനുഷ്യ ശരീരത്തിലെ പ്രത്യേകതകൾ, അവയവങ്ങൾ, രക്തം, ജനിതക വിവരങ്ങൾ, രോഗങ്ങൾ, അസ്ഥികൾ തുടങ്ങിയവയെല്ലാം ചോദ്യത്തിൽ ഉൾപ്പെടുത്തിക്കാണാറുണ്ട്. പാഠപുസ്തകങ്ങളിൽ നൽകിയിരിക്കുന്ന ചിത്രങ്ങളും പട്ടികകളും കൃത്യമായി വായിച്ചു പഠിച്ചിരിക്കണം. ജീവശാസ്ത്രത്തിൽ നിന്നുള്ള ചില ചോദ്യങ്ങൾ പരിശോധിക്കാം.
1) താഴെ തന്നിരിക്കുന്നവയിൽ സസ്യ കോശങ്ങളിൽ കാണപ്പെടുന്നതും ജന്തു കോശങ്ങളിൽ കാണപ്പെടാത്തതുമായ ഭാഗം ?
A. ലൈസോസോം B. മൈറ്റോ കോൺട്രിയ C. കോശഭിത്തി D. എന്റോപ്ലാസ്മിക് റെറ്റിക്കുലം
2) ബാഹ്യ കർണമില്ലെങ്കിലും ആന്തര കർണമുപയോഗിച്ചു തറയിലുണ്ടാകുന്ന നേരിയ ചലനങ്ങൾ പോലും തിരിച്ചറിയാൻ കഴിയുന്ന ജീവി ?
A. പാമ്പ് B. തവള C. ഓന്ത് D. ആമ
3) മനുഷ്യനിൽ തലയോട്ടിയിൽ ചലന സ്വാതന്ത്ര്യമുള്ള ഒരേയൊരു എല്ല് ?
A. ഫീമർ B. റേഡിയസ് C. അൾന D. കീഴ്ത്താടിയെല്ല്
4) കോശത്തിലെ പവർ ഹൗസ് എന്നറിയപ്പെടുന്നത് ?
A. മൈറ്റോ കോൺട്രിയ B. റൈബോസോം C. ഫേനം D. ഗോൾഗി വസ്തുക്കൾ
5) മനുഷ്യരിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയമേത് ?
A. കണ്ണ് B. ചെവി C. ത്വക്ക് D. മൂക്ക്
6) താഴെ തന്നിട്ടുള്ളവയിൽ വിജാഗിരി സന്ധി കാണപ്പെടുന്നതെവിടെ ?
A. കാൽമുട്ട് B. തോളെല്ലു സന്ധി C. ഇടുപ്പെല്ലു സന്ധി D. കഴുത്ത്
7) കണ്ണിൽ ഒരു വസ്തുവിന്റെ പ്രതിബിംബം പതിയുന്ന ഭാഗം ?
A. കോർണിയ B. ഐറിസ് C. പ്യൂപ്പിൾ D. റെറ്റിന
8) ആന്തരാസ്ഥികൂടവും ബാഹ്യ അസ്ഥികൂടവുമുള്ള ജീവികളിൽ ഉൾപ്പെടാത്തത് ?
A. ചീങ്കണ്ണി B. ആമ C. മുതല D. തവള
9) ബ്രെയിൽ ലിപി വികസിപ്പിച്ചെടുത്തതാരാണ് ?
A. ചാൾസ് ബ്രെയിൽ B. ലൂയിസ് ബ്രെയിൽ C. വില്യം ബ്രെയിൽ D. ടോം ബ്രെയിൽ
10) മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ?
A. മാലിയസ് B. ഇൻകസ് C. സ്റ്റേപ്പിസ് D. ഫീമർ
ഉത്തരങ്ങൾ: 1.C, 2.A, 3.D, 4.A, 5.C, 6.A, 7.D, 8.D, 9.B, 10.C
Content Summary : PSC Tips Mansoor Ali Kappungal