അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാംപസ് ഒരുക്കുന്ന ഉയർന്ന കരിയർ സാധ്യതകളും വിദ്യാഭ്യാസമികവും ഒത്തൊരുമിക്കുന്ന വൈവിധ്യമാർന്ന കോഴ്സുകൾ
Mail This Article
അതിവേഗം കുതിക്കുന്ന ഇന്നത്തെ ലോകം, ആവേശവും ആത്മവിശ്വാസവും ഉയർത്തുന്ന നിരവധി സാധ്യതകളാണ് സൃഷ്ടിക്കുന്നത്. അതുകൊണ്ടുതന്നെ മാറുന്ന കാലത്തിനനുസരിച്ച് മാറി ചിന്തിക്കുവാൻ ഇന്നത്തെ വിദ്യാഭ്യാസരംഗവും തയ്യാറാകുന്നു. ഉത്തരവാദിത്തബോധത്തിലും സാമൂഹ്യപ്രതിബദ്ധതയിലും ഊന്നിയുള്ള അറിവിനെ, നിലവിലുള്ളതും നാളെ ഉരുത്തിരിയാൻ പോകുന്നതുമായ സാധ്യതകളുമായി കൂട്ടിയിണക്കി സമത്വത്തിന്റെയും അഭിവൃദ്ധിയുടെയും സമാധാനത്തിന്റെയും വിളനിലമായ ഒരു പുതിയ ലോകം സൃഷ്ടിക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ ലക്ഷ്യം.
അറിവിന്റെയും സാങ്കേതികവിദ്യയുടെയും മികവിലൂടെ ലോകപ്രശസ്തി നേടിയെടുത്ത അമൃത വിശ്വവിദ്യാപീഠം സർവകലാശാലയുടെ അടിസ്ഥാനതത്വമായി വർത്തിക്കുന്നതും ഇതേ ധാരണയും കാഴ്ചപ്പാടുമാണ്. ഇന്ത്യയിലും വിദേശത്തുമുള്ള വിദ്യാർത്ഥികളെ അമൃതയിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകവും ഇതുതന്നെയാണ്. വിവിധ മേഖലകളിൽ തങ്ങളുടെ പ്രാവീണ്യം തെളിയിച്ച വിദഗ്ദ്ധരുടെ പിന്തുണയോടെയും അക്കാദമിക് രംഗത്ത് പ്രദർശിപ്പിച്ച മികവിലൂടെ മുൻനിരയിൽ സ്ഥാനം നേടിയെടുത്ത അധ്യാപകരുടെയും നേതൃത്വത്തിൽ ഐടി, ബിസിനസ്, കൊമേഴ്സ്, മാനേജ്മെൻ്റ്, ഇംഗ്ലീഷ് സാഹിത്യം, ഫിനാൻസ്, മാത്തമാറ്റിക്സ്, ഫിസിക്സ്, ബ്രോഡ്കാസ്റ്റ്, വിഷ്വൽ-പ്രിൻന്റ് മീഡിയ, ആനിമേഷൻ, ഫിലിം എന്നീ മേഖലകളിലുള്ള കോഴ്സുകളാണ് അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാംപസിലുള്ളത്.
അറിവ് ആർജ്ജിക്കുവാൻ അനുകൂലമായ ഹരിതാഭയും പ്രശാന്തിയും നിറഞ്ഞു തുളുമ്പുന്ന ഇടപ്പള്ളി ബ്രഹ്മസ്ഥാനക്ഷേത്രത്തിനു സമീപമാണ് കൊച്ചി ക്യാംപസ് സ്ഥിതിചെയ്യുന്നത്. കോഴ്സുകളുടെ അന്താരാഷ്ട്ര നിലവാരം നിലനിർത്തുവാനായി നൂതന പ്രവണതകളെ നിരീക്ഷിച്ച് അതിനനുസൃതമായ മാറ്റങ്ങൾ സിലബസിലും പഠനരീതികളിലും നിരന്തരമായി വരുത്തുന്നു എന്നതാണ് അമൃതയുടെ പ്രത്യേകത. രാജ്യത്തെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി ‘മിനിസ്ട്രി ഓഫ് ഹ്യുമൻ റിസോഴ്സസ് ആൻഡ് ഡെവലപ്മെന്റ് നൽകുന്ന 2021-ലെ റാങ്കിങ്ങിൽ ഇന്ത്യയിലെ മികച്ച അഞ്ചാമത്തെ സർവകലാശാലയായി അമൃത വിശ്വവിദ്യാപീഠം തിരഞ്ഞെടുക്കപ്പെട്ടു എന്നത് ഇത്തരുണത്തിൽ സവിശേഷ പ്രാധാന്യം അർഹിക്കുന്നു.
കരുത്തുറ്റ ഒരു വിദ്യാഭ്യാസഘടന സൃഷ്ടിക്കുവാനും പ്രാഥമികതലം മുതൽ ഗവേഷണരംഗം വരെ ഉടച്ചു വാർക്കുവാനും ലക്ഷ്യമിട്ടുള്ള രണ്ട് പുതിയ കോഴ്സുകൾ അമൃത കൊച്ചി ക്യാംപസിൽ ഈ വർഷം ആരംഭിക്കുന്നുണ്ട്. B.Des.(Hons.) in Communication Design, B.Com.(Hons.) in FinTech എന്നീ നാലു വർഷം നീളുന്ന ഓണേഴ്സ് കോഴ്സുകളാണ് പുതിയതായി തുടങ്ങുവാൻ തീരുമാനിച്ചിരിക്കുന്നത്. വിഷ്വൽ മീഡിയ വിഭാഗം നടത്തുന്ന B.Des.(Hons.) in Communication Design, സർഗ്ഗാത്മകതയോടൊപ്പം സാങ്കേതികത്തികവുമുള്ള വിദ്യാർത്ഥികളെ സൃഷ്ടിക്കുകയും മികച്ച ഉദ്യോഗാർത്ഥികളെ വാർത്തെടുക്കുകയും ചെയ്യുന്നു. ഉന്നതനിലവാരമുള്ള ഓഡിയോ-വീഡിയോ സ്റ്റുഡിയോകൾ, ഹൈ-ഡെഫിനിഷൻ പ്രൊജക്ഷൻ സൗകര്യമുള്ള പ്രിവ്യൂതിയേറ്റർ, വിഷ്വൽ മീഡിയ ലാബ് എന്നിവയെല്ലാം വിദ്യാർത്ഥികൾക്കായി ക്യാംപസിൽ ഒരുക്കിയിട്ടുണ്ട്. കൊമേഴ്‌സ് ആൻഡ് മാനേജ്മെന്റ്, വിഭാഗത്തിന് കീഴിൽ വരുന്ന B.Com.(Hons.) in FinTech പുത്തൻ സാമ്പത്തികരംഗത്തിനു യോജിച്ച യോഗ്യരായ നൂതനഗവേഷകർക്കുള്ള വിത്തുകൾ പാകും.
ഏറ്റവും ഉയർന്ന ക്യാംപസ് പ്ലേസ്മെൻ്റ് സാദ്ധ്യതകൾ ഒരുക്കുന്ന കൊച്ചി അമൃത ക്യാംപസിന്റെ സവിശേഷതയാണ് തൊഴിൽ നിപുണതയും സോഫ്റ്റ് സ്‌കില്ലും പരിപോഷിപ്പിക്കുന്നതിനു വേണ്ട പരിശീലനങ്ങൾ നൽകുന്ന ‘കോർപറേറ്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ്’ എന്ന ഡിപ്പാർട്മെന്റ്. എല്ലാ വർഷവും അൻപതിലേറെ കമ്പനികൾ ആണ് ഇവിടെ വന്ന് ഇന്റർവ്യൂവും ടെസ്റ്റും നടത്തി കുട്ടികളെ ജോലിക്കായി തെരഞ്ഞെടുക്കുന്നത്.
‘അമൃതയിലെ വിദ്യാഭ്യാസകാലം ഞങ്ങളിൽ അക്കാദമിക് മികവിനൊപ്പം മാനുഷിക മൂല്യങ്ങളും വളർത്തിയെടുത്തു. CIR ഡിപ്പാർട്ട്‌മെൻ്റ് നൽകിയ പരിശീലനമാണ് ഒരു ജോലിയെന്ന സ്വപ്നം കയ്യെത്തിപ്പിടിക്കുവാൻ ഞങ്ങളെ സഹായിച്ചത്. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്നാണ് അമൃത കൊച്ചി ക്യാംപസിലെ ഉപരിപഠനം. കൃത്യമായ തയ്യാറെടുപ്പുകളോടെ അവസരങ്ങൾ പ്രയോജനപ്പെടുത്തിയാൽ മാത്രമേ വിജയിക്കാനാകുയയയ’, Deloitte USI-ൽ ജോലി കരസ്ഥമാക്കിയ എം.കോം ഫിനാൻസ് ആൻഡ് സിസ്റ്റംസ് വിദ്യാർത്ഥികളായിരുന്ന അഭിരാമി.ഇ.മോഹൻദാസും, ദേവിക ഷാജേഷും ഒരേസ്വരത്തിൽ അഭിപ്രായപ്പെടുന്നു.
അമൃതയിലെ അധ്യാപനരീതിയെക്കുറിച്ചാണ് എം.സി.എ വിദ്യാർത്ഥികളായിരുന്ന ശ്രീദേവി.എൻ.കരുണിനും ആന്റണിക്കും പറയുവാനുണ്ടായിരുന്നത്. അമൃതയിൽ ഉപരിപഠനത്തിനു ചേരാനെടുത്ത തീരുമാനമാണ് തങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായതെന്ന് ഇരുവരും സാക്ഷ്യപ്പെടുത്തുന്നു.
‘ഡിഗ്രിക്ക് ഫിസിക്സ് പഠിച്ച എനിക്ക് കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദത്തിനു ചേരുമ്പോൾ ഒരുപാട് ആശങ്കകൾ ഉണ്ടായിരുന്നു. എന്നാൽ രണ്ട് വർഷത്തെ കോഴ്സിന് ശേഷം ഐടി മേഖലയിൽ ജോലി നേടുവാൻ എന്നെ പ്രാപ്തനാക്കുവാൻ അമൃതയിലെ പരിശീലനം ഏറെ സഹായിച്ചു’ – ആന്റണി പറയുന്നു.
‘ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, എഡിറ്റിങ് എന്നിവയെക്കുറിച്ചുള്ള സാങ്കേതിക പരിജ്ഞാനം ഇവിടെ നിന്ന് ഏറെ ലഭിച്ചു. വിവിധ മാധ്യമസ്ഥാപനങ്ങളിലേക്കുള്ള സന്ദർശനവും, ഇൻ്റേൺഷിപ്പ് പരിശീലനവും ഏറെ അറിവ് പകർന്നു തന്നു’ – അമൃതയിൽനിന്ന് ജേർണലിസം പൂർത്തിയാക്കിയ ജിയയുടെ അഭിപ്രായമാണിത്.
പ്ലസ്ടുവിനുശേഷം ഇംഗ്ലിഷിൽ ഉപരിപഠനം നടത്തണം എന്നായിരുന്നു മീര കല്യാണിയുടെ ആഗ്രഹം. ‘യുജിസു.നെറ്റിനും മറ്റും തയ്യാറെടുക്കുവാൻ ഇവിടെനിന്ന് കോച്ചിങ്ങ് ലഭിക്കുന്നുണ്ട്.’ അമൃതയിൽത്തന്നെ ബിരുദവും ബിരുദാനന്തര ബിരുദവും ചെയ്ത ശേഷം ഇപ്പോൾ ഇവിടെത്തന്നെ Ph.D. ചെയ്യുകയാണ് മീര.അന്തർദ്ദേശീയ ശ്രദ്ധനേടിയിട്ടുള്ള ഗവേഷണങ്ങളാണ് മാത്തമാറ്റിക്സ് ഡിപ്പാർട്ട്മെന്റിൽ നടന്നുവരുന്നത്. SPSS, R, MATLAB എന്നിവയിൽ പരിശീലനവും ഇവിടെ നൽകുന്നുണ്ട്. ഇവിടുത്തെ സിലബസ് ഉയർന്ന നിലവാരം പുലർത്തുന്നു എന്നാണ് ഇന്റഗ്രേറ്റഡ് M.Sc. മാത്തമാറ്റിക്സ് പൂർത്തിയാക്കിയ ശേഷം PWC India-യിൽ പ്ലേസ്മെൻ്റ് ലഭിച്ച അനീഷയുടെ അഭിപ്രായം.
ഡിജിറ്റൽ ലൈബ്രറിയും, ഇ-ബുക്കുകളും, IEEE ജേർണലുകൾ ഉൾപ്പെടെയുള്ള മിക്ക അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളും ഇവിടെ ലഭ്യമാണ്. 1500-ഓളം പേർ പഠിക്കുന്ന ഇവിടെ നടത്തുന്ന ഗവേഷണപദ്ധതികൾ ഇവിടത്തെ അക്കാദമിക് നിലവാരം ഉയർത്തുന്നതിനായി ഏറെ സഹായകരമായിട്ടുണ്ട്. ഇവിടെനിന്നുള്ള ഗവേഷണ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടേയും നിരവധി പ്രബന്ധങ്ങൾ ദേശീയ അന്തർദ്ദേശീയ ജേർണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ അന്തർദ്ദേശീയ കോൺഫറൻസുകളിൽ പങ്കെടുക്കുവാൻ അവർക്ക് അവസരവും ലഭിച്ചിട്ടുണ്ട്. 100-ലേറെ പേരാണ് പല വിഷയങ്ങളിലായി ഇപ്പോൾ ഇവിടെ Ph.D. ചെയ്തുകൊണ്ടിരിക്കുന്നത്.
അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാംപസിനെക്കുറിച്ചു കൂടുതൽ അറിയുവാൻ വിളിക്കുക: +91 830 400 4400, 0484 280 2000
വിശദവിവരങ്ങൾക്കും ഓൺലൈനിൽ അപേക്ഷിക്കുവാനും സന്ദർശിക്കുക, ASAS Kochi
Content Summary : Amrita Vishwa Vidyapeetham Kochi Campus - Admissions 2022