ADVERTISEMENT

തിരുവനന്തപുരം ∙ വിവിധ വകുപ്പുകളിലായി 7 തസ്തികകളിലേക്ക് ചുരുക്കപ്പട്ടികയും 6 തസ്തികകളിലേക്ക് സാധ്യതാ പട്ടികയും പ്രസിദ്ധീകരിക്കാൻ പിഎസ്‍സി യോഗം തീരുമാനിച്ചു. മണ്ണ് പര്യവേക്ഷണ വകുപ്പിൽ സോയിൽ സർവേ ഓഫിസർ/റിസർച് അസിസ്റ്റന്റ്/കാർട്ടോഗ്രാഫർ/ടെക്നിക്കൽ അസിസ്റ്റന്റ്, ഗവ.മ്യൂസിക് കോളജുകളിൽ ലക്ചറർ ഇൻ മൃദംഗം,സപ്ലൈകോയിൽ ജൂനിയർ മാനേജർ (ക്വാളിറ്റി അഷ്വറൻസ്(നേരിട്ടും തസ്തികമാറ്റവും),ട്രാക്കോ കേബിൾ കമ്പനിയിൽ സെക്യൂരിറ്റി ഗാർഡ്(മുസ്‍ലിം,ധീവര,പട്ടികജാതി, ഒബിസി), ഡെയറി ഡവലപ്മെന്റ് വകുപ്പിൽ ഡെയറി ഫാം ഇൻസ്ട്രക്ടർ (പട്ടികജാതി/പട്ടിക വർഗം), കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രഫസർ ഇൻ സ്റ്റാറ്റിസ്റ്റിക്സ്(പട്ടികജാതി,പട്ടിക വർഗം), അസി.പ്രഫസർ ഇൻ സ്റ്റാറ്റിസ്റ്റിക്സ്(എൽസി/എഐ) എന്നീ തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

ജലഗതാഗത വകുപ്പിൽ കോൾക്കർ, പ്യൂൺ/വാച്ച്മാൻ (കെഎസ്എഫ്ഇയിലെ പാർട്‍ടൈം ജീവനക്കാരിൽ നിന്നുള്ള നിയമനം), പ്യൂൺ/വാച്ച്മാൻ(മുസ്‍ലിം – കെഎസ്എഫ്ഇ പാർട്‍ടൈം ജീവനക്കാരിൽ നിന്നുള്ള നിയമനം), വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ് 2 (പട്ടിക വർഗം), ഹാന്റക്സിൽ ടെക്നിക്കൽ സൂപ്പർവൈസർ – പാർട്ട് 1, 2 (ജനറൽ, സൊസൈറ്റി), വിവിധ ജില്ലകളിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (പട്ടിക വർഗം, എസ്‍സിസിസി, ഹിന്ദു നാടാർ) എന്നീ തസ്തികകളിലേക്കാണ് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കുക.

Content Summary:

PSC Announces Key Shortlists & Prospective Candidates for Diverse Government Roles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com