LDC പരീക്ഷകളിലെ ഗണിതം- മുന്നേറാം മുന്നൊരുക്കത്തിലൂടെ

Mail This Article
കേരളാ പബ്ലിക്ക് സർവീസ് കമ്മീഷൻ നടത്തുന്ന LDC ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി തൊഴിൽ വീഥിയും മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസണും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാറിൽ നാലാമത്തേത് ഈ വരുന്ന ശനിയാഴ്ച.
വിവിധ LDC പരീക്ഷകളിലെ ഗണിതത്തിന്റെയും മാനസിക ശേഷിപരിശോധനയുടേയും (Mental ability ) പാഠഭാഗങ്ങളെ ഉൾപ്പെടുത്തി ആഴത്തിലുള്ള രൂപീകരണം നടത്തുന്നു. പരീക്ഷാ പാറ്റേൺ പരിചയപ്പെടുവാനും ചിട്ടയായ രീതിയിൽ പഠനം ക്രമീകരിക്കുന്നതിനുള്ള മാർഗനിർദേശങ്ങളും നിങ്ങൾക്ക് ലഭിക്കും. വിവിധ മത്സരപരീക്ഷകളിൽ കൂടുതൽ തവണ ചോദിച്ച ഗണിത ചോദ്യങ്ങൾ ലളിത രൂപത്തിൽ ചർച്ച ചെയ്യുന്നതിനൊപ്പം കൂടുതൽ സൂത്രവാക്യങ്ങളും പഠിതാവിലേക്കെത്തിക്കുന്നു. ഗണിതത്തിലെ സങ്കീർണ്ണതകളെ എളുപ്പമാർഗ്ഗത്തിലൂടെ പരിഹരിച്ച് നൽകുകയും ചെയ്യുന്നു.
ഗണിതശാസ്ത്ര അധ്യാപകനും മത്സര പരീക്ഷാ പരിശീലകനും ഗവേഷകനുമായ എൻ. ജെ. രാജീവാണ് വെബിനാർ നയിക്കുന്നത്.
ഈ വരുന്ന ശനിയാഴ്ച, 2020 ഓഗസ്റ്റ് 8 , രാവിലെ 11 മണിക്ക് നടത്തുന്ന വെബിനാറിനായി ഇന്നുതന്നെ രജിസ്റ്റർ ചെയ്യൂ. സൗജന്യ രജിസ്ട്രേഷനായി https://bit.ly/2ECEuiX എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 8086117808 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ് എം എസ് മെസ്സേജിലെ ലിങ്കോ ഉപയോഗിക്കൂ.