ADVERTISEMENT

കാലം തെറ്റിയ കാലാവസ്ഥയിൽ വൈകിയാണെങ്കിലും മൂന്നാറിൽ പിടിമുറുക്കി അതിശൈത്യം. പുലർച്ചെ കൊടും തണുപ്പ് ,പകൽസമയം ശക്തമായ ചൂട്. കുറച്ച് ദിവസങ്ങളായി ലോറേഞ്ച് മേഖലകളിലെ സ്ഥിതി ഇതാണ്. ഹൈറേഞ്ചിന്റെ പല ഭാഗങ്ങളിലും ഏറെക്കുറെ ഇതേ സ്ഥിതിയാണ്. സാധാരണ നവംബറിൽ കൊടും തണുപ്പു തുടങ്ങിയിരുന്ന മൂന്നാറിൽ കഴിഞ്ഞ 2 വർഷമായി ജനുവരിയിലാണു താപനില മൈനസിൽ എത്തുന്നത്.കഴിഞ്ഞ ഒരാഴ്ച്ചയായി മൈനസില്‍ താഴെയാണ് താപനില. തെക്കിന്റെ കാശ്മീര്‍, ഇങ്ങനെ മഞ്ഞ് പുതച്ചുണരാന്‍ തുടങ്ങിയിട്ട് ഒരാഴ്ച്ചയെ ആയിട്ടുള്ളു. ഇത്തവണ അതി ശൈത്യമെത്താന്‍ അല്‍പം വൈകിയെങ്കിലും  മഞ്ഞ് വീഴ്ചയാരംഭിച്ചതോടെ സഞ്ചാരികളും ഇവിടേക്കെത്തിത്തുടങ്ങി. വിദേശ സഞ്ചാരികളും, ഉത്തരേന്ത്യന്‍  സഞ്ചാരികളുമാണ് ഏറ്റവും കൂടുതല്‍ ഇപ്പോള്‍ മൂന്നാറിലേക്കെത്തുന്നത്.

ശനി, ഞായർ ദിവസങ്ങളിൽ മൂന്നാറിലും ദേവികുളത്തും മൈനസ് താപനില രേഖപ്പെടുത്തുകയും മഞ്ഞു പെയ്യുകയും ചെയ്തു. തിങ്കൾ ഒരു ഡിഗ്രിയും, ചൊവ്വ 6 ഡിഗ്രിയും ആയിരുന്നു കുറഞ്ഞ താപനില. കഴിഞ്ഞവർഷം ജനുവരി ഒന്നു മുതൽ 10 വരെ അതിശൈത്യമായിരുന്നു മൂന്നാറിൽ. ഈ കാലയളവിൽ കുറഞ്ഞ താപനില മൈനസ് 4 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയിരുന്നു.ഹൈറേഞ്ചിന്റെ മറ്റു പല ഭാഗങ്ങളിലും ഇപ്പോൾ പകൽ ചൂട് കൂടുതലാണ്. മഞ്ഞുവീഴ്ച ശക്തമായതോടെ ഇവിടത്തെ പുൽമേടുകളുടെ പച്ചപ്പു നഷ്ടപ്പെട്ടു. പുലർച്ചെ മഞ്ഞിൽ കുളിക്കുന്ന പുൽമേടുകൾ സൂര്യപ്രകാശത്തിൽ കരിഞ്ഞുണങ്ങുന്നതാണു കാരണം. തേയിലച്ചെടികളെയും മഞ്ഞുവീഴ്ച പ്രതികൂലമായി ബാധിക്കുന്നു. ഒറ്റ ദിവസം കൊണ്ടു തേയിലക്കൊളുന്തു കരിഞ്ഞുണങ്ങും. 

കാലാവസ്ഥയിലെ മാറ്റം ജനങ്ങളെ അസ്വസ്ഥരാക്കുകയാണ്. കാർഷിക മേഖലയെയും കാലാവസ്ഥാ വ്യതിയാനം പ്രതികൂലമായി ബാധിക്കുന്നു. പുലർച്ചെയുള്ള മഞ്ഞുവീഴ്ചയും പകൽസമയത്തെ ശക്തമായ ചൂടും മൂലം വിവിധ വിളകൾ നാശത്തിലേക്കു നീങ്ങുകയാണ്.

കനത്ത ചൂടിനൊപ്പം പൊടിശല്യവും പല മേഖലകളിലുമുണ്ട്. ചില പ്രദേശങ്ങളിൽ ഇതിനോടകം ജലക്ഷാമവും അനുഭവപ്പെട്ടു തുടങ്ങി. പകലിനു ചൂടു കൂടിയതോടെ, പുൽമേടുകളിലും മറ്റും തീപിടിത്തത്തിന് സാധ്യതയും വർധിച്ചു. ശനി, ഞായർ ദിവസങ്ങളിൽ മൂന്നാറിലെ കുറഞ്ഞ താപനില പൂജ്യം ഡിഗ്രി സെൽഷ്യസായിരുന്നു.മൂന്നാര്‍ സെവന്‍മല, ചെണ്ടുവാര, നല്ലതണ്ണി, സൈലന്റ് വാലി  എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ തണുപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ സെവന്‍മല, നല്ലതണ്ണി എന്നിവടങ്ങളില്‍ പുലര്‍ച്ചെ മഞ്ഞ് പെയ്തുകിടക്കുന്നത് കാണാം. 

English Summary: Munnar Turns Into Winter Wonderland

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com