കേരളത്തിൽ ഇന്നു മുതൽ കനത്ത മഴ; തമിഴ്നാട് വെതർമാൻ

Mail This Article
കേരളത്തിൽ വരും ദിവസങ്ങളിലും കനത്ത മഴയെന്ന് കാലാവസ്ഥ നിരീക്ഷകൻ തമിഴ്നാട് വെതർമാൻ. 150 വർഷത്തിനിടെ കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച സെപ്റ്റംബറായേക്കും ഇത്. കാലവർഷത്തിൽ 2300 മില്ലിമീറ്റർ എന്ന ‘ഹാട്രിക്’ നേടാനും സാധ്യതയുണ്ടെന്നും കഴിഞ്ഞ ആഴ്ചയിൽ വെതർമാൻ ട്വീറ്റ് ചെയ്തിരുന്നു. 2018 ല്‍ 2517 മില്ലീമീറ്ററും 2019 ല്‍ 2310 മിറ്റീമീറ്ററും മഴ സംസ്ഥാനത്ത് ലഭിച്ചിരുന്നു.
സംസ്ഥാനത്ത് കനത്തമഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. വരുന്ന അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പും അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുക്കുന്ന ന്യൂനമര്‍ദമാണ് മഴയ്ക്ക് കാരണമാകുന്നത്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍പോകരുതെന്ന മുന്നറിയിപ്പുമുണ്ട്. ബുധനാഴ്ചവരെ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുക്കുന്ന ന്യൂനമര്‍ദം മഴ കനക്കാന്‍ ഇടയാക്കും. ഇടുക്കി , കോട്ടയം ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ( ഞായറാഴ്ച) എറണാകുളം, ഇടുക്കി, മലപ്പുറം , കോഴിക്കോട് , വയനാട് ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ടുമുണ്ട്. മണിക്കൂറില്‍ 60 കിലോ മീറ്റര്‍വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. കടല്‍ക്ഷോഭം ശക്തമാണ്.
വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ
കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. കാലാവസ്ഥ വകുപ്പ് ഈ ജില്ലകൾക്ക് ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്.മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ 3 ദിവസം കൂടി തുടരും. ചിലയിടങ്ങളിൽ കനത്തമഴ ലഭിക്കുമെന്നാണ് കലാവസ്ഥഗവേഷണ കേന്ദ്രത്തിന്റെ നിരീക്ഷണം. ജൂൺ ഒന്നുമുതൽ ഇതുവരെ സാധാരണ ലഭിക്കേണ്ട മഴയേക്കാൾ 4% മഴ സംസ്ഥാനത്ത് കൂടുതൽ ലഭിച്ചു.
ഈ സീസണിൽ മൊത്തം 193 സെന്റീമീറ്റർ മഴയാണു ലഭിക്കേണ്ടതെങ്കിൽ 200 സെന്റീമീറ്റർ കിട്ടി. ഇനിയുള്ള ദിവസങ്ങളിലും മഴ തുടർന്നാൽ തുലാവർഷം വരെ അതിന്റെ ഈർപ്പം നിലനിൽക്കും. കഴിഞ്ഞയാഴ്‍ച വരെ 7 ശതമാനമായിരുന്നു സംസ്ഥാനത്തെ മൊത്തം മഴക്കുറവ്. ബംഗാൾ, അറബിക്കടലുകളിൽ ന്യൂനമർദം ശക്തമായതിനാൽ പൊതുവേ അടുത്തയാഴ്ചകൂടി മഴ തുടരുമെന്നാണ് നിരീക്ഷണം. പാലക്കാട് ഉൾപ്പെടെ വടക്കൻപ്രദേശത്തേക്ക് 3 ദിവസംകൂടി ഏറിയും കുറഞ്ഞും കൂടുതൽ മഴ ലഭിക്കുമെന്ന് കൊച്ചി റഡാർ ഗവേഷണകേന്ദ്രം ശാസ്ത്രജ്ഞർ സൂചിപ്പിച്ചു.
ശതമാനക്കണക്കിൽ തിരുവനന്തപുരത്താണ് കൂടുതൽ മഴ ലഭിച്ചത് 32%. എന്നാൽ മഴയുടെ അളവ് കൂടുതൽ കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി. വയനാട്ടിൽ ഇതുവരെ സാധാരണ ലഭിക്കേണ്ടതിനെക്കാൾ 23% കുറവാണ് മഴ. ഇടുക്കിയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മഴയുടെ അളവ് കൂടി. അവിടെ ഇപ്പോഴത്തെ കുറവ് 12%. തൃശൂരിൽ കുറവ് 15%. രണ്ടാഴ്ച കഴിഞ്ഞാലേ തുലാവർഷം സംബന്ധിച്ച സൂചനകൾ ലഭിക്കൂ.
വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ
2020 സെപ്റ്റംബർ 19 : തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, എറണാകുളം,തൃശ്ശൂർ, പാലക്കാട്, മലപ്പുറം,കോഴിക്കോട്,വയനാട്, കണ്ണൂർ,കാസർഗോഡ്.
2020 സെപ്റ്റംബർ 20 :തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ,പാലക്കാട്, കണ്ണൂർ,കാസർഗോഡ്.
2020 സെപ്റ്റംബർ 21 :തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കണ്ണൂർ,കാസർഗോഡ്.
2020 സെപ്റ്റംബർ 22 :ആലപ്പുഴ,കോട്ടയം, എറണാകുളം,ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.ശക്തമായ മഴ തുടരുന്നതിനാൽ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കമുണ്ടാകുവാനും സാധ്യതയുണ്ട്. ഇത് മുന്നിൽ കൊണ്ടുകൊണ്ടുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ അധികൃതരോടും പൊതുജനങ്ങളോടും ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു.
കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. ഓറഞ്ച്, മഞ്ഞ അലേർട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.
2018, 2019 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ നടത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2020 ലൂടെ നിർദേശിച്ച തരത്തിലുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.
English Summary: Tamil Nadu weatherman forecasts massive rains in Kerala