ADVERTISEMENT

കൗതുകവും അമ്പരിപ്പിക്കുന്നതുമായ പ്രത്യേകതകൾ നിറഞ്ഞ മരങ്ങൾ നമുക്ക് ചുറ്റുമുണ്ടാകും. പലപ്പോഴും അവയുടെ സവിശേഷതകൾ തിരിച്ചറിയാതെ തന്നെ പോകും. അങ്ങനെ അത്ഭുത സവിശേഷതകളുള്ള ഒരു മരമാണ് അഡൻസോണിയ ഡിജിറ്റാറ്റ അഥവാ ബൊവാബാബ്. ലീറ്റർ കണക്കിന് വെള്ളം സംഭരിക്കാൻ ഈ മരത്തിനാകും. തമിഴ്നാട്ടിലെ രാജപാളയത്തെ ചിന്മയ വിദ്യാലയം ക്യാംപസിനുള്ളിൽ സ്ഥിതി ചെയ്യുന്ന ബൊവാബാബ് മരത്തെ പരിചയപ്പെടുത്തിക്കൊണ്ട് ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹു ആണ് മരത്തെക്കുറിച്ച് വിശദീകരിച്ചത്.

തമിഴ്നാട് സർക്കാരിന്റെ ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് ഫോറസ്റ്റ് അഡീഷനൽ ചീഫ് സെക്രട്ടറി കൂടിയാണ് സുപ്രിയ. മരത്തിന്റെ താഴ്ഭാഗം ആനയുടെ കാലിനോട് സാമ്യമുണ്ട്. ആനകൾക്ക് ഇതിന്റെ ഇലകൾ കഴിക്കാൻ ഏറെ ഇഷ്ടമായതിനാൽ ഇതിനെ ‘എലിഫന്റ് ട്രീ’ എന്നും വിളിക്കുന്നു. കഠിനമായ വരൾച്ച സമയത്തും ഈ മരം 100,000 ലീറ്റർ വെള്ളം സംഭരിച്ചുവയ്ക്കും.

രാജപാളയത്തെ ചിന്മയ വിദ്യാലയം ക്യാംപസിനകത്തെ ബൊവാബാബ് മരത്തിനു മുന്നിൽ നിൽക്കുന്ന സുപ്രിയ (Photo: Twitter/@supriyasahuias)
രാജപാളയത്തെ ചിന്മയ വിദ്യാലയം ക്യാംപസിനകത്തെ ബൊവാബാബ് മരത്തിനു മുന്നിൽ നിൽക്കുന്ന സുപ്രിയ (Photo: Twitter/@supriyasahuias)

ബൊവാബാബ് മരത്തിന്റെ ജന്മദേശം ആഫ്രിക്കയാണ്. എന്നാൽ ഇത് രാജപാളയത്ത് നട്ടുപിടിപ്പിച്ചത് അറബ് വ്യാപാരികളാകാം എന്ന് കരുതപ്പെടുന്നു. ഏകദേശം 700 വർഷത്തോളം പഴക്കമുണ്ട്. തമിഴ്നാട്ടിലെ ഏറ്റവും പഴക്കമേറിയ മരങ്ങളിലൊന്നാണിതെന്ന് സുപ്രിയ സാഹു വ്യക്തമാക്കി.

Content Highlights: Baobab | Tamilandu | Hidden Wonders | Manorama News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com