ADVERTISEMENT

മനുഷ്യരെ കബളിപ്പിക്കാൻ വേണ്ടി നാം പലപ്പോഴും പല വേഷങ്ങൾ കെട്ടാറുണ്ട്. ഇപ്പോഴിതാ ഒരു മനുഷ്യന്‍ മുതലയുടെ വേഷം കെട്ടി ജീവനുള്ള മറ്റൊരു മുതലയുടെ അടുത്ത് ചെന്ന് അതിനെ ശല്യപ്പെടുത്തുന്നതിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. കരയിലായി വെള്ളത്തിലേക്ക് നോക്കി കിടക്കുന്ന ഒരു മുതലയും സമീപത്തായി മുതലയുടെ വേഷം കെട്ടിയ ഒരാളെയും വിഡിയോയില്‍ കാണാം. 

മുതല പ്രത്യേകിച്ച് ഭാവമാറ്റമൊന്നുമില്ലാതെ വെള്ളത്തിലേക്ക് നോക്കി കിടക്കുകയാണ് . എന്നാല്‍ മുതലയുടെ വേഷം കെട്ടിയ മനുഷ്യന്‍ അതിനരികില്‍ കിടന്നുകൊണ്ട് മുതലയുടെ പിൻകാലുകളിലൊന്നിൽ  പിടിച്ചു വലിക്കുകയും അതിന്റെ ശരീരത്തില്‍ തന്റെ കൈകൊണ്ട് തലോടുകയും ചെയ്തു. എന്നാൽ ഇതൊന്നും കാര്യമാക്കാതെ മുതല നദിയുടെ കരയിൽ അതേപടി തുടർന്നു. അപകടകാരികളായ ജീവികളാണ് മുതലകൾ. 

മുതലയുടെ അരികിൽ വേഷം കെട്ടി കിടന്ന് അതിനെ ശല്യം ചെയ്തയാൾ കടുത്ത വിമർശനമാണ് നേരിടുന്നത്.  നരേന്ദ്ര സിംഗ് എന്നയാളാണ് 10 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോ ട്വിറ്റരിൽ പങ്കുവച്ചത്.വിഡിയോ കണ്ടവരെല്ലാം രോഷം പങ്കുവയ്ക്കുകയാണ്. മനുഷ്യരെ കബളിപ്പിക്കുന്നതുപോലെ അപകടകാരികളായ മൃഗങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുന്നത് വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തും. മുതല തിരിച്ചാക്രമിച്ചാൻ ജീവൻതന്നെ അപകടത്തിലായേനെ എന്നും ഒരുവിഭാഗം ആളുകൾ അഭിപ്രായം പങ്കുവച്ചു. 

English Summary: Man wears crocodile costume, touches reptile's leg in shocking video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com