കാണികൾക്കു മുൻപിൽ എഴുന്നേറ്റ് നിന്നത് കരടിയോ, മനുഷ്യനോ?; വിവാദമായ വിഡിയോയ്ക്ക് പിന്നിലെ യാഥാർഥ്യം
Mail This Article
ചൈനയിലെ ഹാങ്‌ഷൂ മൃഗശാലയിൽ എഴുന്നേറ്റ് നിന്ന് കാണികളെ അഭിസംബോധന ചെയ്ത കരടിയുടെ ചിത്രം വൈറലായതിനുപിന്നാലെ വിവാദങ്ങള്‍ ഉയർന്നിരുന്നു. ഇത് കരടിയല്ലെന്നും കരടിയുടെ വേഷമിട്ട മനുഷ്യനെന്നുമായിരുന്നു പ്രധാന ആരോപണം. എന്നാൽ ഇത് യഥാർഥ കരടി തന്നെയാണെന്ന് മൃഗശാല അധികൃതർ വ്യക്തമാക്കി.
ഇത് മലയൻ സൺ ബിയർ ആണെന്നും കരടികളുടെ ഏറ്റവും ചെറിയ ഉപജാതിയാണെന്നും ഹാങ്‌ഷൂ മൃഗശാല വ്യക്തമാക്കി. മെലിഞ്ഞ ശരീരമുള്ള ഇവ ഗ്രിസ്‌ലി ബ്ലാക്ക് ബിയറിന്റെ പകുതി വലുപ്പം മാത്രമേ കാണൂയെന്നും അവർ വ്യക്തമാക്കി.
മനുഷ്യന്റെ പെരുമാറ്റങ്ങൾക്ക് സമാനമായ രീതിയിലാണ് കരടിയുടെ പെരുമാറ്റം. കരടിയെ ആകാംഷയോടെ നോക്കിനിൽക്കുമ്പോൾ കാണികളെയും സമാനരീതിയിൽ അവൻ നോക്കുന്നുണ്ട്. ഇതുകണ്ടാൽ കരടിയുടെ വസ്ത്രമണിഞ്ഞ് നിൽക്കുന്ന മനുഷ്യനാണെന്ന് പറയാതിരിക്കാൻ ആകില്ലെന്നാണ് ഒരു കൂട്ടർ വ്യക്തമാക്കുന്നത്. മൃഗശാല അധികൃതർ വൈകാതെ തന്നെ വ്യക്തത വരുത്തിയത് നല്ലതായെന്നും അവർ പറഞ്ഞു.
English Summary: After a viral bear video, comes clarification from a Chinese zoo