തണുപ്പുള്ളപ്പോൾ പുതപ്പ് പെട്ടെന്ന് മാറ്റുന്നത് ഹൃദയാഘാതത്തിന് കാരണമാകുമോ?

Mail This Article
രാത്രിയിൽ, പ്രത്യേകിച്ച് തണുപ്പുള്ള കാലാവസ്ഥയിൽ പെട്ടെന്ന് ഉണരുന്നത് തലച്ചോറിലേക്കും ഹൃദയത്തിലേക്കുമുള്ള രക്തവിതരണം നിലയ്ക്കുന്നതിനും അതുവഴി ഹൃദയസ്തംഭന സാധ്യത വർദ്ധിപ്പിക്കുന്നതിനും കാരണമാകുമെന്ന് ഒരു വൈറലായ വാട്സാപ് സന്ദേശം അവകാശപ്പെടുന്നു.
തണുപ്പ് കാരണം രക്തം കട്ടിയാകുന്നു, ഹൃദയത്തിലേക്ക് ശരിയായി ഒഴുകുന്നില്ല, ഇത് പെട്ടെന്ന് ഹൃദയസ്തംഭനത്തിന് കാരണമാകും. അതുകൊണ്ടാണ് ശൈത്യകാലത്ത് 30 വയസ്സിനു മുകളിലുള്ളവരിൽ ഹൃദയസ്തംഭനം കൂടുതലായി കാണപ്പെടുന്നതെന്നാണ് സന്ദേശം അവകാശപ്പെടുന്നത്
അന്വേഷണം
അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം തണുത്ത താപനില രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകൾ വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട് പക്ഷേ ഇത് നിലവിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവർക്കായിരിക്കും ബുദ്ധിമുട്ടാകുകയെന്നും പഠനം പറയുന്നു. അതേപോലെ കടുംതണുപ്പുള്ള സ്ഥലങ്ങളിൽ അത്യധ്വാനം ചെയ്യുന്നവരും സൂക്ഷിക്കണമെന്ന് മറ്റൊരു പഠനവും പറയുന്നു.
വാസ്തവം
പുതപ്പ് മാറ്റുകയും രാത്രി ഉണരുകയും പോലെയുള്ള കാര്യങ്ങളൊന്നും ഹൃദയസ്തംഭന സാധ്യത വർദ്ധിപ്പിക്കില്ല.