പൃഥ്വിരാജിന് ശേഷം കേരളത്തിലെ രണ്ടാമത്തെ ലംബോര്‍ഗിനി കോട്ടയത്തിന് സ്വന്തം

Mail This Article

ട്രാക്ടര്‍ നിര്‍മാതാവായ ഫെറൂച്ചിയോ ലംബോര്‍ഗിനിയുടെ സ്വപ്‌നത്തില്‍ നിന്നാണ് ലംബോര്‍ഗിനി എന്ന സൂപ്പര്‍കാറിന്റെ ജനനം. ഇന്ന് ലംബോര്‍ഗിനിയെ സ്വപ്‌നം കാണാത്ത വാഹനപ്രേമികള്‍ ചുരുക്കമാണ്. കാളക്കൂറ്റന്റെ മുരള്‍ച്ചയോടെ ചീറിവരുന്ന ആ വാഹനം സ്വപ്‌നം കണ്ടൊരു അച്ഛനും മകനുമുണ്ടായിരുന്നു കോട്ടയത്ത്. സൗദിയിലെ ലംബോര്‍ഗിനി ഡീലര്‍ഷിപ്പില്‍ ഈ സൂപ്പര്‍കാറിനെ കൊതിയോടെ നോക്കിക്കണ്ടവര്‍. ലംബോര്‍ഗിനി ഹുറകാൻ എല്‍പി 610 4 സ്വന്തമാക്കിയതോടെ സഫലമായത് ഇവരുടെ വളരെക്കാലത്ത സ്വപ്‌നമാണ്.
കേരളത്തില്‍ റജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ ലംബോര്‍ഗിനിയുടെ ഉടമ. ബംഗ്ലൂരുവില്‍ നിന്നു വാങ്ങിയ വാഹനത്തിനു കെഎല്‍ റജിസ്‌ട്രേഷന്‍ ലഭിക്കുന്നതോടെ കേരളത്തിലെ രണ്ടാമത്തേയും കോട്ടയത്തെ ആദ്യത്തെയും സൂപ്പർകാറായി മാറും ഈ ലംബോർഗിനി. ലംബോർഗിനി സ്വന്തമാക്കിയതിന് പിന്നിലെ വർഷങ്ങൾ നീണ്ട അധ്വാനത്തിന്റെയും ആഗ്രഹപൂർത്തീകരണത്തിന്റെയും നിറവിലാണ് സിറിൽ ഫിലിപ് എന്ന പിതാവും സൂരജ് എന്ന മകനും. തങ്ങളുടെ സ്വപ്നവാഹനത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുമ്പോൾ ഇരുവർക്കും ആത്മാഭിമാനത്തിന്റെ നിർവൃതി.
ലംബോര്‍ഗിനി അവന്റഡോര്‍

"ഇന്ത്യക്കാരനായതുകൊണ്ട് ഗൾഫിലെ ഷോറൂമിൽ കയറാൻ വരെ ബുദ്ധിമുട്ടായിരുന്നു. പിന്നീട് അവിടെ വച്ച് ലംബോര്‍ഗിനി അവന്റഡോര്‍ ഓടിച്ചു. അന്നു തുടങ്ങിയ ആഗ്രഹമാണ് അവന്റഡോര്‍ സ്വന്തമാക്കണമെന്നത്." - സിറിൽ പറയുന്നു. ലംബോര്‍ഗിനിയുടെ ഈ സൂപ്പര്‍കാറിനോടുള്ള മോഹം കൂടിയിട്ട് അവന്റഡോറിന്റെ ചെറു രൂപം സൂരജിന്റെ മുറിയില്‍ ഉണ്ടാക്കി സൂക്ഷിച്ചിട്ടുണ്ട്. കിടപ്പു മുറിയില്‍ കണ്ണുതുറന്ന് നോക്കിയാല്‍ കാണുന്ന വിധത്തില്‍ വെളിച്ചത്തില്‍ തിളങ്ങി നില്‍ക്കുന്ന ലംബോര്‍ഗിനിയുടെ ചെറു മാതൃക കാണുമ്പോഴൊക്കെ ആ സ്വപ്നത്തിനു വേണ്ടി പ്രയത്‌നിക്കണമെന്നായിരുന്നു മകന് നല്‍കിയ ഉപദേശം. ഏകദേശം 5 വര്‍ഷത്തെ പ്രയത്‌നത്തിന്റേയും അധ്വാനത്തിന്റേയും ഫലമാണ് ഈ പച്ച ലംബോര്‍ഗിനി എന്നു പറയുമ്പോള്‍ സിറിലിന്റെ മുഖത്ത് അഭിമാന തിളക്കം.
എന്തുകൊണ്ട് ഹുറകാന്‍

അവന്റഡോറായിരുന്നു സ്വപ്നത്തിൽ മുഴുവൻ. എങ്കിലും സ്വന്തമാക്കിയത് ഹുറകാനാണ്. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്നg ചോദിച്ചാൽ അതിനും വ്യക്തമായ ഉത്തരമുണ്ട്. നമ്മുടെ നാട്ടിലെ സാഹചര്യത്തിന് അവന്റഡോറിനെക്കാള്‍ ഇണങ്ങിയത് ഹുറകാനാണ്. കാരണം ഹുറകാന്‍ നാലു വീല്‍ഡ്രൈവ് മോഡലാണ്, ഗ്രൗണ്ട് ക്ലിയറന്‍സ് അല്‍പ്പം കൂടുതലുമുണ്ട്, മാത്രമല്ല, ക്ലിയറന്‍സ് അൽപം ഉയർത്താനും സാധിക്കും. അവന്റഡോറുമായി താരതമ്യം ചെയ്യുമ്പോള്‍ പരിപാലന ചെലവും കുറച്ചു കുറവാണ്.
കേരളത്തിൽ പലരും ലംബോർഗിനി സ്വന്തമാക്കിയിട്ടുണ്ടെങ്കിലും നമ്മുടെ നാട്ടിൽ റജിസ്‌ട്രേഷൻ നടത്തുന്ന പതിവില്ല. 80 ലക്ഷം രൂപ നികുതി നൽകി, കോട്ടയം ആർ ടി ഓഫീസിൽ റജിസ്‌ട്രേഷൻ നടത്താനാണു സിറിലിന്റെ തീരുമാനം. അച്ഛന്റെയും മകന്റെയും വാഹനങ്ങളോടുള്ള ഈ ഭ്രമത്തിനു സകല പിന്തുണയും പ്രഖ്യാപിച്ചു കൊണ്ട് മുഴുവൻ കുടുംബവും കൂടിയുള്ളതാണ് ഇവരുടെ ശക്തി.
ജയ്പൂരിലെ ലംബോര്‍ഗിനി ഡ്രൈവ്
ബെംഗളൂരുവില്‍ നിന്ന് സ്വന്തമാക്കിയ ആഴ്ച തന്നെ ലംബോര്‍ഗിനി ഇന്ത്യ വാഹന ഉടമകള്‍ക്കായി ജയ്പൂരില്‍ ഒരുക്കിയ പരിപാടിയിൽ പങ്കെടുക്കാന്‍ ഇവർക്കു അവസരം ലഭിച്ചിരുന്നു. ഇന്ത്യയിലെ ഏകദേശം 35 ലംബോര്‍ഗിനി ഉടമകൾ ആ പരിപാടിയിൽ പങ്കെടുത്തു. ഭാഗ്യവും അഭിമാനവും നിറഞ്ഞ നിമിഷങ്ങളായിരുന്നു അതെന്നാണ് ആനന്ദത്തോടെ സിറിൽ പറയുന്നത്. ലംബോർഗിനിയുടെ വിവിധ മോഡലുകളെ ആദ്യമായി ഒരുമിച്ചു കാണാനുള്ള ഭാഗ്യവും അന്നുണ്ടായി. കൂടാതെ ഹൈവേയിലൂടെ 150–160 കിലോമീറ്റർ വേഗത്തിൽ ഹുറാകാനെ പറപ്പിക്കാനുമായി
ഇഷ്ട ബൈക്ക് എൻഫീൽഡ്

കിടങ്ങൂരിലെ സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച ഞങ്ങൾ പ്രയത്നിച്ചു സ്വന്തമാക്കിയതാണിതെല്ലാം. 5 കോടിയുടെ സൂപ്പര്‍കാര്‍ സ്വന്തമായുണ്ടെങ്കിലും ബുള്ളറ്റാണെനിക്ക് ഇഷ്ടമെന്ന് പറയാൻ ഏതൊരു ഇന്ത്യക്കാരനെയും പോലെ ഞങ്ങൾക്കും മടിയൊട്ടുമില്ലെന്നു സിറിൽ.
കനവായിരുന്നു ആഡംബര കാറുകൾ
വാഹനങ്ങളോടുള്ള ഭ്രമം ബിഎംഡബ്ല്യുവിന്റേയും ബെൻസിന്റെയും വാഹനങ്ങൾ സ്വന്തമാക്കുന്നതിനു ഈ അച്ഛനെയും മകനെയും പ്രേരിപ്പിച്ചു. സ്വപ്നം കാണുകയും അതിനുവേണ്ടി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തപ്പോൾ സിറിലിന്റെ വാഹനക്കൂട്ടത്തിൽ ബിഎംഡബ്ല്യുവും ബെൻസുമൊക്കെ വന്നുചേർന്നു, ഒടുവിൽ ഹുറകാനും.
ട്രാക്ടര്‍ നിര്‍മാതാവായ ഫെറൂച്ചിയോ ലംബോര്‍ഗിനിയുടെ സ്വപ്‌നത്തില്‍ നിന്നാണ് ലംബോര്‍ഗിനി എന്ന സൂപ്പര്‍കാറിന്റെ ജനനം. ഇന്ന് ലംബോര്‍ഗിനിയെ സ്വപ്‌നം കാണാത്ത വാഹനപ്രേമികള്‍ ചുരുക്കമാണ്. കാളക്കൂറ്റന്റെ മുരള്‍ച്ചയോടെ ചീറിവരുന്ന ആ വാഹനം സ്വപ്‌നം കണ്ടൊരു അച്ഛനും മകനുമുണ്ടായിരുന്നു കോട്ടയത്ത്. സൗദിയിലെ ലംബോര്‍ഗിനി ഡീലര്‍ഷിപ്പില്‍ ഈ സൂപ്പര്‍കാറിനെ കൊതിയോടെ നോക്കിക്കണ്ടവര്‍. ലംബോര്‍ഗിനി ഹുറകാൻ എല്‍പി 610 4 സ്വന്തമാക്കിയതോടെ സഫലമായത് ഇവരുടെ വളരെക്കാലത്ത സ്വപ്‌നമാണ്.
ഹുറകാന്‍
ലംബോര്‍ഗിനിയുടെ ലൈനപ്പിലെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് ഹുറകാന്‍. 2014 ജനീവ ഓട്ടോഷോയില്‍ വെച്ചാണ് ഹുറകാനെ ലംബോര്‍ഗിനി ആദ്യമായി പ്രദര്‍ശിപ്പിച്ചത്. 5.2 ലീറ്റര്‍ വി 10 എന്‍ജിന്‍ ഉപയോഗിക്കുന്ന ഈ സൂപ്പര്‍കാറിന് 610 പിഎസ് കരുത്തുണ്ട്. പൂജ്യത്തില്‍ നിന്നു 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 2.5 സെക്കന്റുകള്‍ മാത്രംമതി. കാറിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ഡ്രൈവിങ് സീറ്റിനു ചുറ്റുമുള്ള ബട്ടണുകൾ കൊണ്ട് സാധിക്കും. എച്ച് ഡി ചാനലിന്റെ മിഴിവുണ്ട്, കാറിലെ ഡാഷ്ബോർഡിലെ ക്യാമറ ദൃശ്യങ്ങൾക്ക്. 80 ലീറ്റർ പെട്രോൾ ടാങ്കാണ്.ലംബോര്‍ഗിനിയുടെ ലൈനപ്പിലെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് ഹുറകാന്‍. 2014 ജനീവ ഓട്ടോഷോയില്‍ വെച്ചാണ് ഹുറകാനെ ലംബോര്‍ഗിനി ആദ്യമായി പ്രദര്‍ശിപ്പിച്ചത്. 5.2 ലീറ്റര്‍ വി 10 എന്‍ജിന്‍ ഉപയോഗിക്കുന്ന ഈ സൂപ്പര്‍കാറിന് 610 പിഎസ് കരുത്തുണ്ട്. പൂജ്യത്തില്‍ നിന്നു 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 2.5 സെക്കന്റുകള്‍ മാത്രംമതി. കാറിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ഡ്രൈവിങ് സീറ്റിനു ചുറ്റുമുള്ള ബട്ടണുകൾ കൊണ്ട് സാധിക്കും. എച്ച് ഡി ചാനലിന്റെ മിഴിവുണ്ട്, കാറിലെ ഡാഷ്ബോർഡിലെ ക്യാമറ ദൃശ്യങ്ങൾക്ക്. 80 ലീറ്റർ പെട്രോൾ ടാങ്കാണ്.