ജര്‍മനിയിലെ നദിയില്‍ നീന്താനിറങ്ങിയ മലയാളി വിദ്യാര്‍ഥിയെ കാണാതായി
Mail This Article
ബര്‍ലിന്‍ ∙ ജര്‍മനിയിലെ മ്യൂണിക്കിനടുത്തുള്ള ഐസ്ബാക്കിലെ ഇംഗ്ലിഷ് ഗാര്‍ഡന്‍ നദിയില്‍ നീന്താനിറങ്ങിയ മലയാളി വിദ്യാർഥിയെ കാണാതായി. തിരുവനന്തപുരം സ്വദേശി നിതിന്‍ തോമസ് അലക്സിനെ (26) ആണ് കാണാതായത്.
ജൂണ്‍ 29 ശനിയാഴ്ച ഉച്ചകഴിഞ്ഞ് നിതിനും സുഹൃത്തുക്കളും ചേർന്ന് ഐസ്ബാക്കിലേക്ക് പോയിരുന്നു. യുവാവിനെ കാണാതായതിനെ തുടർന്ന് സുഹൃത്തുക്കളാണ് വിവരം പൊലീസിൽ അറിയിച്ചത്.
അപകടസാധ്യത കണക്കിലെടുത്ത് നീന്തൽ നിരോധിച്ചിരിക്കുന്ന സ്ഥലത്താണ് ഇവർ നീന്താനിറങ്ങിയതെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്തെ അപകടസാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് അടയാളങ്ങള്‍ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.
കാണാതായവരുടെ കേസുകള്‍ക്കായുള്ള കമ്മീഷണറേറ്റ് 14 ആണ് ഇപ്പോള്‍ അന്വേഷണം നടത്തിവരുന്നത്. ബാഡന്‍ വുര്‍ട്ടംബര്‍ഗിലെ യൂണിവേഴ്സിറ്റി ഓഫ് സ്ററുട്ട്ഗാര്‍ട്ടിലെ വിദ്യാർഥിയാണ് നിതിന്‍. സംഭവത്തെ തുടര്‍ന്ന് ബര്‍ലിനിലെ എംബസിയും മ്യൂണിക്കിലെ കോണ്‍സുലേറ്റും നിതിന്റെ ബന്ധുക്കളെ വിവരമറിയിച്ചു. നിതിന്റെ ഹാനോവറിലുള്ള സഹോദരനും സുഹൃത്തും മ്യൂണിക്കില്‍ എത്തിയിട്ടുണ്ട്.