ADVERTISEMENT

ലണ്ടൻ  ∙ ഞാവള്ളി കുടുംബസംഗമം സംഘടിപ്പിച്ചു. ഡെവോൺ കൗണ്ടിയിലുള്ള മനാട്ടനിൽ ഹീട്രി ആക്ടിവിറ്റി സെന്ററിൽ വച്ച് ഒക്ടോബർ 25 മുതൽ ഒക്ടോബർ 28 വരെ ഞാവള്ളി കുടുംബസംഗമം നടന്നു. 

njavalli-family-held-a-family-reunion-in-uk9
ഞാവള്ളി കുടുംബസംഗമത്തിൽ നിന്ന്.

യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 17 കുടുംബങ്ങളാണ് ഞാവള്ളി കുടുംബസംഗമത്തിൽ പങ്കെടുത്തത്. ബെന്നി തെരുവൻകുന്നേൽ, സതീഷ് ഞാവള്ളിൽ, സക്കറിയാസ് ഞാവള്ളിൽ, മാത്യൂ ആണ്ടുകുന്നേൽ എന്നിവരുടെ നേതൃത്വത്തിൽ 2017 ജൂൺ 10ന്  ബർമിങ്ഹാമിൽ വച്ച് യുകെ സിറോ മലബാർ സഭയുടെ പ്രഥമ ബിഷപ് ജോസഫ് സ്രാമ്പിക്കലാണ് ഞാവള്ളി കുടുംബസംഗം ഉദ്ഘാടനം ചെയ്തത്. രക്ഷാധികാരി ഡോ. ജോൺ അബ്രഹാം കോട്ടവാതുക്കലിന്റെ നേതൃത്വത്തിൽ കുടുംബസംഗമം തുടർച്ചയായി നടന്നു വരുന്നു. 

njavalli-family-held-a-family-reunion-in-uk5
ഞാവള്ളി കുടുംബസംഗമത്തിൽ നിന്ന്.

ഞാവള്ളി കുടുംബകൂട്ടായ്മയുടെ ഒത്തൊരുമയുടെ ഏറ്റവും പ്രധാനമായ വി. കുർബാനയ്ക്ക് യുകെയിലെ ആദ്യത്തെ മലയാളി വൈദികൻ പ്ലൈമോത്ത് രൂപതയിലെ ഫാ. സണ്ണി പോൾ അരഞ്ഞാനിലും, ഫാ. ജോസഫ് കൊട്ടുകാപ്പള്ളിയും നേതൃത്വം നൽകി. 

njavalli-family-held-a-family-reunion-in-uk4
njavalli-family-held-a-family-reunion-in-uk3
njavalli-family-held-a-family-reunion-in-uk7
njavalli-family-held-a-family-reunion-in-uk10
njavalli-family-held-a-family-reunion-in-uk1
njavalli-family-held-a-family-reunion-in-uk6
njavalli-family-held-a-family-reunion-in-uk2
njavalli-family-held-a-family-reunion-in-uk4
njavalli-family-held-a-family-reunion-in-uk3
njavalli-family-held-a-family-reunion-in-uk7
njavalli-family-held-a-family-reunion-in-uk10
njavalli-family-held-a-family-reunion-in-uk1
njavalli-family-held-a-family-reunion-in-uk6
njavalli-family-held-a-family-reunion-in-uk2

ജിനി ജോബിന്റെ നേതൃത്വത്തിൽ വിവിധതരം മത്സരങ്ങൾ നടന്നു. ഹോപ്പ് മൂവി പ്രദർശിപ്പിച്ചു. അടുത്തവർഷങ്ങളിലെ കുടുംബകൂട്ടായ്മയെ കുറിച്ച് ചർച്ച ചെയ്ത് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 

English Summary:

Njavalli family held a family reunion in UK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com