ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെ ബാധിക്കുന്നതും പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ ഒരു അവസ്ഥയാണ് കേൾവിക്കുറവ്. നേരത്തെയുള്ള തിരിച്ചറിയലും ഉചിതമായ ഇടപെടലും ജീവിത നിലവാരം ഗണ്യമായി മെച്ചപ്പെടുത്തുകയും കാര്യങ്ങൾ മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട്, സംസാരശേഷിയിലെ  കാലതാമസം, സാമൂഹികമായ ഒറ്റപ്പെടൽ തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാക്കുകയും ചെയ്യും. ഒരു ഇഎൻ‌ടി വിദഗ്ധനെന്ന നിലയിൽ പറയുകയാണെങ്കിൽ, രോഗലക്ഷണങ്ങൾ തിരിച്ചറിയുന്നതിനും കാരണങ്ങൾ മനസ്സിലാക്കുന്നതിനും സമയബന്ധിതമായി വേണ്ട വൈദ്യസഹായം തേടുന്നതിനും പൊതുജനങ്ങളെ ബോധവൽക്കരിക്കേണ്ടത് വളരെ നിർണായകമാണ്.

വ്യത്യസ്ത പ്രായത്തിലുള്ളവരിലെ കേൾവിക്കുറവ്
1. ശിശുക്കളും ചെറിയ കുട്ടികളും
കുട്ടികളിലെ സംസാര-ഭാഷാ വികസനത്തിന് കേൾവി അത്യാവശ്യമാണ്. ജന്മനാ ഉണ്ടാകുന്ന കേൾവിക്കുറവ് അല്ലെങ്കിൽ നേരത്തെയുള്ള കേൾവിക്കുറവ് വളരെ നേരത്തെ കണ്ടെത്തിയില്ലെങ്കിൽ സംസാര വൈകല്യത്തിനും പഠന വൈകല്യത്തിനും കാരണമാകും.

തിരിച്ചറിയൽ:
∙ഉച്ചത്തിലുള്ള ശബ്ദങ്ങളോടുള്ള പ്രതികരണക്കുറവ്.
∙Delay in babbling അല്ലെങ്കിൽ സംസാരത്തിലുള്ള കാലതാമസം.
∙പരിചിതമായ ശബ്ദങ്ങളോട് പ്രതികരിക്കുന്നതിൽ അവർ പരാജയപ്പെടുന്നു.
∙മോശം അക്കാദമിക് പ്രകടനം, നിർദ്ദേശങ്ങൾ പാലിക്കുന്നതിലെ ബുദ്ധിമുട്ട്.

എന്തുചെയ്യണം:
∙നവജാത ശിശുക്കളുടെ കേൾവി പരിശോധന വളരെ നിർണായകമാണ്. ജനിച്ച് ആദ്യ മാസത്തിനുള്ളിൽ ഇത് നടത്തണം.
∙കുട്ടികളുടെ പതിവ് വൈദ്യപരിശോധനകളിൽ കേൾവി പരിശോധന കൂടി ഉൾപ്പെടുത്തണം.
∙ഗുരുതരമായ കേസുകളിൽ ശ്രവണസഹായികളോ കോക്ലിയർ ഇംപ്ലാന്റുകളോ ശുപാർശ ചെയ്യപ്പെടാം.
∙ഭാഷാ വികസനത്തിന് നേരത്തേയുള്ള സ്പീച്ച് തെറാപ്പി സഹായിക്കും.

hearing-aid-bymuratdeniz-istockphoto
Representative image. Photo Credit:bymuratdeniz/istockphoto.com

2. കൗമാരക്കാരും യുവാക്കളും
ഉച്ചത്തിലുള്ള സംഗീതം, ഗെയിമിംഗ്, ഉയർന്ന ശബ്ദമുള്ള തൊഴിൽ സ്ഥലത്തെ അപകടങ്ങൾ എന്നിവയ്ക്കു വിധേയമാകുന്നതിനാൽ ഉണ്ടാകുന്ന കേൾവിക്കുറവ് ഇവർക്ക കൂടുതലായി അനുഭവപ്പെടുന്നു.

തിരിച്ചറിയൽ:
∙ചെവികളിൽ മൂളലും മുഴങ്ങലും (Tinnitus) അനുഭവപ്പെടുന്നു.
∙ശബ്ദായമാനമായ അന്തരീക്ഷങ്ങളിൽ സംഭാഷണങ്ങൾ മനസ്സിലാക്കുന്നതിൽ ബുദ്ധിമുട്ട്.
∙ഇലക്ട്രോണിക് ഉപകരണങ്ങളിൽ ശബ്ദം സ്ഥിരമായി വർധിപ്പിക്കേണ്ടതിന്റെ ആവശ്യം.

എന്തുചെയ്യണം:
∙സുരക്ഷിതമായ ശ്രവണ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുക (ഉദാ. 60/60 നിയമം: 60% ശബ്ദത്തിൽ 60 മിനിറ്റിൽ കൂടുതൽ കേൾക്കരുത്).
∙ശബ്ദം വർധിപ്പിക്കുന്നതിന് പകരം ശബ്ദം റദ്ദാക്കുന്ന(noise cancellation) ഹെഡ്‌ഫോണുകൾ ഉപയോഗിക്കുക.
∙ഉയർന്ന ശബ്ദം ഉള്ള സ്ഥലത്തെ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഇടയ്ക്കിടയ്ക്കുള്ള ശ്രവണ പരിശോധന നിർബന്ധമാക്കുക.

1348091836
Representative image. Photo Credit:Dima Berlin/istockphoto.com

3. മധ്യവയസ്കരായ മുതിർന്നവർ
ജനിതക ഘടകങ്ങൾ, അണുബാധകൾ, ജോലിസ്ഥലങ്ങളിൽ ദീർഘനേരം ഉച്ചത്തിലുള്ള ശബ്ദം എന്നിവ നേരത്തെയുള്ള കേൾവിക്കുറവിന് കാരണമായേക്കാം.
തിരിച്ചറിയൽ:
∙സംഭാഷണങ്ങൾ കൃത്യമായി മനസ്സിലാക്കുന്നതിൽ  ബുദ്ധിമുട്ട്.
∙കേൾവിയുടെ ബുദ്ധിമുട്ട് കൊണ്ട് അമിതമായി ശ്രദ്ധ കൊടുക്കുന്നതിനാൽ ഉണ്ടാകുന്ന ക്ഷീണം.
∙ആശയവിനിമയ ബുദ്ധിമുട്ടുകൾ കാരണം സാമൂഹിക ഒത്തുചേരലുകൾ ഒഴിവാക്കൽ.

എന്തുചെയ്യണം:
∙ജോലിസ്ഥലത്ത് ശ്രവണ സംരക്ഷണം (ഇയർപ്ലഗുകൾ, ഇയർമഫുകൾ) ഉപയോഗിക്കണം.
∙ശബ്ദായമാനമായ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് പതിവായി ഓഡിയോമെട്രിക് പരിശോധന നടത്തണം.
∙ശ്രവണസഹായികൾ അല്ലെങ്കിൽ സഹായശ്രവണ ഉപകരണങ്ങൾ ആവശ്യമാണെങ്കിൽ ഉപയോഗിക്കണം.

Representative image. Photo Credit:ljubaphoto/istockphoto.com
Representative image. Photo Credit:ljubaphoto/istockphoto.com

4. പ്രായമായ മുതിർന്നവർ (60 വയസ്സിനു മുകളിൽ)
പ്രെസ്ബൈക്കുസിസ് (Presbycusis) എന്നത് പ്രായമുള്ളവരിൽ കാണപ്പെടുന്ന ഒരു സ്വാഭാവികമായ കേൾവിക്കുറവ് ആണ്.

തിരിച്ചറിയൽ:
∙ഉയർന്ന പിച്ചത്തിലുള്ള ശബ്ദങ്ങൾ മനസ്സിലാക്കാനുള്ള പ്രയാസം, ശബ്ദായമാനമായ സാഹചര്യങ്ങളിൽ സംഭാഷണം മനസ്സിലാക്കുവാനുള്ള ബുദ്ധിമുട്ട്.
∙മറ്റുള്ളവരോട് കാര്യങ്ങൾ ആവർത്തിച്ച് പറയാൻ ആവശ്യപ്പെടുന്നു.
∙കേൾവിക്കുറവ് മൂലം സാമൂഹികമായി അകന്നുനില്ക്കൽ.

എന്തുചെയ്യണം:
∙നേരത്തെ കണ്ടെത്തുന്നതിനായി കേൾവിയുടെ ഇടയ്ക്കിടയ്ക്ക് ഉള്ള വിലയിരുത്തലുകൾ നടത്തണം.
∙ശ്രവണസഹായികൾ, കോക്ലിയർ ഇംപ്ലാന്റുകൾ, അല്ലെങ്കിൽ മറ്റ് സഹായശ്രവണ ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കണം.
∙കുടുംബാംഗങ്ങളുടെ സഹകരണം, ചുണ്ടുകൾ വായിക്കുന്നതിൻ പരിശീലനം അല്ലെങ്കിൽ ആംഗ്യഭാഷാ പഠനം എന്നിവ സഹായകരമായേക്കാം.

ശ്രവണ നഷ്ടം പുരോഗമനാത്മകമായ ഒരു അവസ്ഥയാണ്, അത് ചെറുതായി തുടങ്ങി പ്രബലമാകാം. ഇത് ശരിയായ സമയത്ത് ശ്രദ്ധിക്കാതെ വിട്ടാൽ ആശയവിനിമയത്തെയും ദൈനംദിന ജീവിതത്തെയും പ്രതികൂലമായി ബാധിക്കും. അവബോധം, നേരത്തെയുള്ള തിരിച്ചറിയൽ, ഉചിതമായ ഇടപെടലുകൾ എന്നിവ അതിന്റെ ദോഷഫലങ്ങൾ കുറയ്ക്കുകയും ഒരു വ്യക്തിയുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും. എല്ലാ പ്രായക്കാർക്കും പതിവ് ശ്രവണ പരിശോധനകൾ, ശബ്ദ സംരക്ഷണ നടപടികൾ, വൈദ്യസഹായം എന്നിവ ലഭിക്കുന്നതിന് പ്രാധാന്യം നൽകേണ്ടതാണ്.
(ലേഖകന്‍ ഇഎൻറ്റി സർജൻ ആണ്)

English Summary:

Hearing Loss: Spotting the Signs at Every Age & Finding the Right Solution

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com