കൊളോണില്‍ കൃതജ്ഞതാബലി നവംബർ 16ന്
Mail This Article
കൊളോണ്‍: ജര്‍മനിയിലെ കൊളോണ്‍ ആസ്ഥാനമായുള്ള സീറോ മലബാര്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സിഎംഐ സഭയുടെ സ്ഥാപകനും സാമൂഹ്യ പരിഷ്ക്കര്‍ത്താവുമായ കുര്യാക്കോസ് ഏലിയാസ് ചാവറ അച്ചനെയും, സിഎംസി സഭാഗം ഏവുപ്രസിയമ്മയെയും വിശുദ്ധരായി പ്രഖ്യാപിച്ചതിന്റെ 10 വര്‍ഷം ആഘോഷിക്കുന്നു.
നവംബര്‍ 16ന് (ശനി) രാവിലെ 10:30 ന് കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്ഫ്രൗവന്‍ ദേവാലയത്തില്‍ (Liebfrauenkirche, Regentenstr. 4, 51063 Koeln) കൃതജ്ഞതാബലി കര്‍മ്മങ്ങള്‍ ആരംഭിയ്ക്കും. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം, ലീബ്ഫ്രൗന്‍ഹൗസില്‍ ഉച്ചഭക്ഷണവും ഒരുക്കുന്നുണ്ട്. 2014 നവംബര്‍ 23ന് ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ചാവറയച്ചനെയും ഏവുപ്രാസിയമ്മയെയും വിശുദ്ധരായി പ്രഖ്യാപിച്ചത്.
പങ്കെടുക്കാന്‍ താൽപര്യമുള്ളവർ രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.
ലിങ്ക്:
https://forms.gle/JeQhpNXKkG4oDNCQ9