ചെലവ് ചുരുക്കാൻ സ്വിറ്റ്സർലൻഡ്; വിദേശകാര്യ മന്ത്രാലയ ജീവനക്കാരുടെ യാത്ര ഇക്കോണമി ക്ലാസിൽ
Mail This Article
×
ബേണ്‍ ∙ ചെലവ് ചുരുക്കാൻ സ്വിറ്റ്സർലൻഡ്. വിദേശകാര്യ മന്ത്രാലയത്തിലെ എല്ലാ ജീവനക്കാരും ഭാവിയിൽ ബിസിനസ് ക്ലാസിന് പകരം ഇക്കോണമി ക്ലാസിൽ യാത്ര ചെയ്യണമെന്ന് പുതിയ നിർദേശം. അംബാസഡർമാർക്കും സംസ്ഥാന സെക്രട്ടറിമാർക്കും ഇത് ബാധകമാണെന്ന് വക്താവ് പറഞ്ഞു.
കോണ്‍ഫറന്‍സുകളിലേക്കുള്ള വളരെ ദൈര്‍ഘ്യമേറിയ യാത്രകള്‍ക്ക്, ഒരു ദിവസം മുൻപ് എത്തിചേരണമെന്നാണ് നിർദേശം. അപൂര്‍വ സന്ദര്‍ഭങ്ങളിൽ മാത്രമാണ് ബിസിനസ് ക്ലാസിൽ യാത്ര അനുവധിക്കുക.
ഇതുവഴി പ്രതിവർഷം, ഏകദേശം 1.6 ദശലക്ഷം യൂറോ ലാഭിക്കാമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സാധരണയായി ഫെഡറൽ ജീവനക്കാർക്ക് ഒൻപത് മണിക്കുറിൽ കൂടുതലുള്ള വിമാന യാത്രകൾ അല്ലെങ്കിൽ കണക്റ്റിങ് ഫ്ലൈറ്റുകൾക്കോ ബിസിനസ് ക്ലാസിൽ യാത്ര ചെയ്യാൻ അർഹതയുണ്ട്.
English Summary:
Swiss Ministry of Foreign Affairs has cancelled business class flights
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.