കൈരളി യുകെ സൗത്താംപ്ടൺ യൂണിറ്റിന്‍റെ സംഗീത-നൃത്ത സന്ധ്യ മാർച്ച് 22ന്

Mail This Article
സൗത്താംപ്ടൺ∙ കൈരളി യുകെയുടെ സൗത്താംപ്ടൺ, പോർട്സ്മൗത്ത് യൂണിറ്റിന്‍റെ മൂന്നാമത് സംഗീത നൃത്ത സന്ധ്യ മാർച്ച് 22ന് സൗത്താംപ്ടൺ വിക്ക്ഹാം കമ്മ്യൂണിറ്റി സെന്‍റർ ഹാളിൽ വെച്ച് നടക്കും. 600ൽ പരം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന വിപുലമായ വേദിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന 200ൽ പരം കലാകാരന്മാർ അണിയിച്ചൊരുക്കുന്ന ദൃശ്യവിസ്മയങ്ങളാണ് പരിപാടിയുടെ പ്രധാന ആകർഷണം. വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന പരിപാടികൾ ഗാനസന്ധ്യയോടെ രാത്രി 10 മണിക്ക് അവസാനിക്കും. യുകെയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കലാ-സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും.
പരിപാടിയുടെ വിജയത്തിനായി ബിനു, ജോസഫ്, പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. ഈ മനോഹരമായ കലാവിരുന്ന് ആസ്വദിക്കാൻ യുകെയിലെ മുഴുവൻ കലാസ്വാദകരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.