അസംബ്ലീസ് ഓഫ് ഗോഡ് ഐ എ ജി യു കെ - യൂറോപ്പ് നാഷനൽ കോൺഫറൻസിന് ഇന്ന് തുടക്കം
Mail This Article
×
ലണ്ടൻ∙ അസംബ്ലീസ് ഓഫ് ഗോഡ് ഐ എ ജി യു കെ - യൂറോപ്പ് 18–ാമത് നാഷനൽ കോൺഫറൻസിന് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ പട്ടണത്തിൽ ഇന്ന് തുടക്കമാകും. ഐ എ ജി യുകെ - യൂറോപ്പ് ചെയർമാൻ റവ.ബിനോയ് എബ്രഹാം ഉദ്ഘാടനം ചെയ്യുന്ന 3 ദിവസത്തെ കോൺഫറൻസ് 23ന് സമാപിക്കും.
സുവിശേഷ പ്രാസംഗികൻ പാസ്റ്റർ സുഭാഷ് കുമരകം തിരുവചനം ശുശ്രൂഷിക്കും. ആരാധനകൾക്ക് പാസ്റ്റർ സാം റോബിൻസൺ നേതൃത്വം നൽകും. യുവജനങ്ങൾക്കായി നടക്കുന്ന പ്രത്യേക സെഷനിൽ ഡോ. ബ്ലെസൺ മേമന, വനിതാ സെഷനിൽ ഡോ. അനു കെന്നത്ത് എന്നിവർ ശുശ്രൂഷ നൽകും. യൂത്ത് ടാലന്റ് ടെസ്റ്റിൽ വിജയികളായവർക്കുള്ള സമ്മാനദാനവും കോൺഫറൻസിൽ വച്ച് വിതരണം ചെയ്യും.
വാർത്ത : പോൾസൺ ഇടയത്ത്
English Summary:
The Assemblies of God IAG UK and Europe's 18th National Conference begins today in Manchester, England.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.