ADVERTISEMENT

ബര്‍ലിന്‍∙ ജർമനിയിൽ പുതിയ പാർലമെന്റ് രൂപീകരിച്ചതിനെത്തുടർന്ന് നിലവിലുണ്ടായിരുന്ന സർക്കാരിനെ ജർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമെയർ പിരിച്ചുവിട്ടു. ചാൻസലർ ഒലാഫ് ഷോൾസ് ഫെഡറൽ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമെയറിൽനിന്ന് പിരിച്ചുവിടൽ സർട്ടിഫിക്കറ്റ് സ്വീകരിച്ചു. പുതിയ സർക്കാർ ഉണ്ടാകുന്നതുവരെ ഷോൾസ് മന്ത്രിസഭ കാവൽ മന്ത്രിസഭയായി അധികാരത്തിൽ തുടരും. 

പുതിയ ബുണ്ടെസ്റ്റാഗ് നിലവിൽ വന്നതിനാൽ ഈ നടപടി ഭരണഘടനാപരമായി പതിവാണ്. പുതിയ സർക്കാർ അധികാരത്തിൽ വരുന്നതുവരെ അടിസ്ഥാന നിയമമനുസരിച്ച് ചുമതലകൾ തുടരാൻ സ്റ്റെയിൻമെയർ ചാൻസലറോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

English Summary:

The German president dismissed the minority government that had been in place since the formation of a new parliament in Germany.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com