ADVERTISEMENT

ജിദ്ദ ∙ സൗദി അറേബ്യയിൽ ഹജിനെത്തുന്ന തീർഥാടകർക്ക് സ്വന്തം രാജ്യങ്ങളിലെ ബാങ്കുകള്‍ ഇഷ്യു ചെയ്ത എടിഎം കാര്‍ഡുകള്‍ സൗദിയിൽ ഉപയോഗിക്കാന്‍ അവസരമൊരുക്കുന്ന സേവനത്തിന് തുടക്കം. സൗദി സെന്‍ട്രല്‍ ബാങ്കാണ് പദ്ധതി പ്രഖ്യാപിച്ചത്. ഇതാദ്യമായാണ് ഈ സേവനം ലഭ്യമാകുന്നത്. വീസ, മാസ്റ്റര്‍ കാര്‍ഡ്, യൂണിയന്‍ പേ, ഡിസ്‌കവര്‍, അമേരിക്കന്‍ എക്‌സ്പ്രസ്, ഗള്‍ഫ് പെയ്‌മെന്റ് നെറ്റ്‌വര്‍ക്ക് 'ആഫാഖ്' തുടങ്ങിയ കാർഡുകൾ സൗദിയിൽ ഉപയോഗിക്കാനാകും. സൗദിയുടെ ദേശീയ പെയ്‌മെന്റ് സംവിധാനമായ 'മദ'യുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ഹാജിമാരുടെ സൗകര്യം പരിഗണിച്ച് 1,220 എടിഎമ്മുകൾ പ്രവർത്തിക്കും. ഇതില്‍ 633 എണ്ണം മക്കയിലാണ്. 568 ശാഖകൾ മദീനയിലുമാണ്. തീര്‍ഥാടകര്‍ക്ക് ബാങ്കിങ് സേവനങ്ങള്‍ നൽകുന്നതിനുള്ള ഒരുക്കം സെന്‍ട്രല്‍ ബാങ്ക് പൂര്‍ത്തിയാക്കി. മക്കയിലും അതിര്‍ത്തി പ്രവേശന കവാടങ്ങളിലും താല്‍ക്കാലിക, മൊബൈല്‍ ശാഖകളും അടക്കം 110 ബാങ്ക് ശാഖകള്‍ പ്രവര്‍ത്തനം തുടങ്ങി. ബലിപെരുന്നാള്‍ അവധി പരിഗണിക്കാതെ സൗദിയിൽ 36 ബാങ്ക് ശാഖകള്‍ പ്രവര്‍ത്തിക്കും. രാവിലെ ഒന്‍പതര മുതല്‍ രാത്രി എട്ടര വരെയാണ് ഇവയുടെ പ്രവൃത്തി സമയം. എയര്‍പോര്‍ട്ടുകളിലെ ബാങ്ക് ശാഖകള്‍ 24 മണിക്കൂറും പ്രവർത്തിക്കും.

English Summary:

Hajis allowed to use ATM cards in Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com