ADVERTISEMENT

അബുദാബി ∙ ഡോക്ടർമാർ കുറിച്ചുനൽകുന്ന നിയന്ത്രിത മരുന്നുകളുടെ ദുരുപയോഗം തടയാൻ നടപടി ശക്തമാക്കി അബുദാബി ജുഡീഷ്യൽ ഡിപാർട്ട്മെന്റ്. നിയമലംഘകർക്ക് പരമാവധി 6 മാസം വരെ തടവും ഒരു ലക്ഷം ദിർഹം (22.73 ലക്ഷം രൂപ) വരെ പിഴയുമാണ് ശിക്ഷ.

അതത് മേഖലകളിലെ ഡോക്ടർമാരുടെ കുറിപ്പടിയിലൂടെ മാത്രം വാങ്ങാവുന്നതും നിയന്ത്രിത അളവിൽ കഴിക്കാവുന്നതുമായ മരുന്നുകൾ (സൈക്കോട്രോപിക്) ചിലർ ലഹരിക്കായി ഉപയോഗിക്കുന്നത് വർധിച്ചതിനെ തുടർന്നാണ് നടപടി കടുപ്പിച്ചത്. 

കുറ്റത്തിന്റെ ഗൗരവം അനുസരിച്ചാണ് തടവും പിഴയും നിശ്ചയിക്കുന്നത്. ആദ്യ തവണ നിയമം ലംഘിക്കുന്ന ആൾക്ക് പിഴയ്ക്കു പുറമെ 3 മാസം തടവും അനുഭവിക്കേണ്ടിവരും. കോടതി വിധിക്കുന്ന പിഴ കുറഞ്ഞത് 20,000 ദിർഹം മുതൽ പരമാവധി 1 ലക്ഷം ദിർഹം വരെ. നിയമലംഘനം ആവർത്തിച്ചാൽ 6 മാസമാണ് തടവ്. കുറ്റം ആവർത്തിച്ചാൽഒരു വർഷം വരെ തടവും ഒരു ലക്ഷം ദിർഹം പിഴയുമാണ് ശിക്ഷ.

English Summary:

Abu Dhabi Judicial Department Tightens Controls to Prevent Prescription Drug Abuse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com