ADVERTISEMENT

അബുദാബി ∙ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി വനിതകളുടെ പ്രസവാവധി 90 ദിവസമാക്കി വർധിപ്പിച്ചു. യുഎഇ തൊഴിൽ നിയമം അനുസരിച്ച് നിലവിൽ 60 ദിവസമാണ് പ്രസവാവധി. ഇതിൽ 45 ദിവസം പൂർണ ശമ്പളത്തോടുകൂടിയും 15 ദിവസം പകുതി ശമ്പളത്തോടുകൂടിയുമാണ്. നവജാത ശിശുക്കളുടെ പരിചരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അവധി 90 ദിവസമാക്കി ഉയർത്തിയതെന്ന് അബുദാബി സോഷ്യൽ സപ്പോർട്ട് അതോറിറ്റി അറിയിച്ചു. കൂടാതെ ജോലിക്കിടയിൽ മുലയൂട്ടാൻ ഇടവേളയും നൽകണം.

English Summary:

UAE extends Maternity leave to 90 days for Emirati women in the Private Sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com