ADVERTISEMENT

ജിദ്ദ∙ സൗദിയുടെ വിവിധ പ്രദേശങ്ങളിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്.  കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് ജിദ്ദ, മക്ക, അൽ ജുമൂം, ബഹ്റ, അൽ കാമിൽ, റാബിഗ്, ഖുലൈസ്, എന്നിവിടങ്ങളിൽ സ്കൂളുകൾക്ക് ഇന്ന്  അവധിയായിരിക്കുമെന്ന് ജിദ്ദ വിദ്യാഭ്യാസ ഓഫിസ് അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ സൗദിയിൽ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയെതുടർന്ന് റോഡുകൾ തകർന്നു വാഹനങ്ങൾക്കും കേടുപാടുകളും സംഭവിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മദീനക്കൊപ്പം ഖസീം,അസീർ,തബൂക്ക്,ജിസാൻ, നജ്റാൻ അൽബാഹ എന്നിവിടങ്ങളിലുൾപ്പെടെ വിവിധ മേഖലകളിലാണ് കനത്ത മഴ ലഭിച്ചത്. ജിസാൻ പ്രവിശ്യയിൽ  മിന്നലേറ്റ് മൂന്ന് പേരാണ് മരിച്ചത്. ഒരേ സ്ഥലത്ത് കൂടി നിന്നവരായിരുന്നു മരിച്ചവരിൽ രണ്ടുപേർ. മക്കയിൽ കഴിഞ്ഞ ദിവസം ആഞ്ഞുവീശിയ കൊടുങ്കാറ്റിൽ കടപുഴകി മരം വീണ് തകർന്ന വാഹനത്തിലുണ്ടായിരുന്ന സൗദി പൗരൻ മരിച്ചിരുന്നു. 

English Summary:

There is a chance of heavy rain today. Schools in various regions of Saudi Arabia have announced holidays.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com