ഖത്തർ ദേശീയ ദിനം: യാത്രക്കാർക്ക് പ്രത്യേക ഇളവുമായി ഖത്തർ എയർവേയ്സ്
Mail This Article
ദോഹ ∙ ഡിസംബർ 18ന് നടക്കുന്ന ഖത്തർ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി യാത്രക്കാർക്ക് ഇളവുമായി ഖത്തർ എയർവേയ്സ്. എക്കണോമി ക്ലാസിൽ യാത്ര ചെയ്യുന്നവർക്ക് അടിസ്ഥാന വിലയുടെ 30 ശതമാനവും ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റിന്റെ അടിസ്ഥാന വിലയുടെ 20 ശതമാനവുമാണ് ഇളവ് പ്രഖ്യാപിച്ചത്.
പ്രമോഷൻ ഖത്തർ ദേശീയ ദിനമായ ഡിസംബർ 18 വരെ തുടരും. ഈ കാലയളവിൽ ടിക്കറ്റ് വാങ്ങുന്നവർക്ക് മാത്രമാണ് പ്രത്യേക ഇളവ് ലഭിക്കുക. ദേശീയ ദിന ഓഫറിന്റെ ഭാഗമായുള്ള ടിക്കറ്റ് വാങ്ങുന്നവർ 2024 ഡിസംബർ 26 നും 2025 മെയ് 31നുമിടയിൽ യാത്ര ചെയ്തിരിക്കണം.
ഓഫറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും വ്യവസ്ഥകളും അറിയാൻ ഖത്തർ എയർവേയ്സിന്റെ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. ഖത്തർ ദേശീയ വിമാന കമ്പനി എന്ന നിലയിൽ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി യാത്രക്കാർക്ക് പ്രത്യേക ഇളവ് പ്രഖ്യാപിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ഖത്തർ എയർവെയ്സ് അധികൃതർ വ്യക്തമാക്കി.