പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു; വിടപറഞ്ഞത് പ്രവാസലോകത്തെ സാമൂഹിക, സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യം

Mail This Article
ദമാം ∙ ചികിത്സക്കായി നാട്ടിൽ പോയ പ്രവാസി മലയാളി അന്തരിച്ചു. തൃശൂർ വടക്കാഞ്ചേരി ആറ്റത്ര ചിറമ്മൽ വീട്ടിൽ തോമസിന്റെ മകൻ ഷൈജുവാണ് (40 വയസ്സ്) അന്തരിച്ചത്. ദീർഘകാലം ദമാം സാമിൽ കമ്പനിയിൽ ജോലിക്കാരനായിരുന്നു. കുറച്ചുകാലമായി കാൻസർ രോഗചികിത്സയിൽ ആയിരുന്നു.
നവയുഗം സാംസ്കാരികവേദി റാക്ക ഈസ്റ്റ് യുണിറ്റ് മുൻ ജോയിൻ സെക്രട്ടറിയും, കോബാർ മേഖല കമ്മിറ്റി അംഗവുമായിരുന്ന ഷൈജു സാമൂഹിക സാംസ്കാരികപ്രവർത്തനങ്ങളിലൂടെ പ്രവാസലോകത്തു സജീവമായി ഇടപെട്ടിരുന്നു.
ഷൈജുവിന്റെ മരണത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചിക്കുകയും, ഷൈജുവിന്റെ പ്രിയ സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും അറിയിച്ചു. പ്രിൻസിയാണ് ഷൈജുവിന്റെ ഭാര്യ. സാവിയോൺ, സാനിയ, ഇവാനിയ എന്നിവർ മക്കളാണ്. സംസ്ക്കാരം ആറ്റത്ര സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ.