'ഉമ്മൂമ്മയ്ക്ക് ജന്മദിനാശംസകൾ': രണ്ട് വർഷത്തെ കാത്തിരിപ്പ്; ഫ്ലൈറ്റ് അറ്റൻഡന്റ് ദുബായിൽ നിന്നും കേരളത്തിൽ, വൈകാരിക വിഡിയോ

Mail This Article
ദുബായ് ∙ മുത്തശ്ശിയുടെ ജന്മദിനത്തിന് കൊച്ചുമകൾ അങ്ങ് ദുബായിൽ നിന്നുമെത്തി. രണ്ട് വർഷത്തിന് ശേഷമുള്ള ഇവരുടെ കൂടികാഴ്ച സമൂഹ മാധ്യമത്തിൽ ഏറെ ശ്രദ്ധ നേടി. എമിറേറ്റ്‌സിലെ ഫ്ലൈറ്റ് അറ്റൻഡന്റായ സൈനബ് റോഷ്‌നയാണ് തന്റെ ഉമ്മൂമ്മയെ കാണാൻ ദുബായിൽ നിന്നും കേരളത്തിലെത്തിയത്.
രണ്ട് വർഷത്തിന് ശേഷമാണ് സൈനബ് റോഷ്‌ന തന്റെ ഉമ്മൂമ്മയെ കാണുന്നത്. എമിറേറ്റ്‌സ് ഫ്ലൈറ്റ് അറ്റൻഡന്റ് യൂണിഫോമിൽ തന്നെ നേരിട്ട് കണ്ടപ്പോൾ ഉമ്മൂമ്മ അമ്പരന്നു എന്ന് സൈനബ് തന്റെ സമൂഹ മാധ്യമ പോസ്റ്റിൽ എഴുതി.
ഹൃദയസ്പർശിയായ ഈ വിഡിയോ സമൂഹ മാധ്യമത്തിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ഏകദേശം 2.3 ദശലക്ഷം ആളുകളാണ് വിഡിയോ കണ്ടത്. ഒപ്പം ഒരു ലക്ഷത്തിലധികം ലൈക്കുകളും നിരവധി കമന്റുകളും വിഡിയോ നേടി.