ജിമ്മിലെ വ്യായാമത്തിനു ശേഷം സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടയിൽ ശ്വാസതടസ്സം; പ്രവാസി യുവാവ് കുവൈത്തിൽ അന്തരിച്ചു

Mail This Article
×
കുവൈത്ത് സിറ്റി∙ ചെന്നൈ തിരുവോർക്കാട് കോ-ഓപ്പറേറ്റീവ് നഗറിലെ തെക്കേക്കര വീട്ടിൽ എഡ്‌വിൻ ഡൊമിനി (27) അന്തരിച്ചു. ജിമ്മിലെ വ്യായാമത്തിനു ശേഷം സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടയിൽ ശ്വാസതടസ്സമുണ്ടായി മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. ബുധനാഴ്ച മംഗഫിൽ വച്ചാണ് സംഭവം.
അൽ-മീർ ടെക്നിക്കൽ സർവീസ് കമ്പനിയിലെ എൻജീനിയറായ എഡ്‌വിൻ ഒരു വർഷം മുൻപാണ് കുവൈത്തിൽ എത്തിയത്. പിതാവ്: ഡൊമിനി ജോൺ (ബെൻടെക് ഓട്ടോ മിഷൻ) മാതാവ്: ഡോ. എൽ.സി. മൃതശരീരം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് സബാ മോർച്ചറിയിൽ പൊതുദർശനത്തിന് വയ്ക്കും. വൈകുന്നേരം ചെന്നൈയിലേക്ക് കൊണ്ടുപോകും.
English Summary:
Indian Youth Dies in Kuwait Swimming Pool
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.