സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ രാത്രി വെടിക്കെട്ട് പ്രദർശനങ്ങൾ

Mail This Article
ജിദ്ദ ∙ പെരുന്നാൾ ദിവസമായ ഇന്ന് സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ രാത്രി 9:00 മണിക്ക് വെടിക്കെട്ട് പ്രദർശനങ്ങൾ ആരംഭിക്കും.റിയാദിലെ ബൊളിവാർഡ് വേൾഡ് ഏരിയയിലും, ജിദ്ദയിലെ ജിദ്ദ പ്രൊമെനേഡിലും, ദമാമിലെ കടൽത്തീരത്തും വെടിക്കെട്ട് പ്രദർശനങ്ങൾ നടക്കും.
അബഹയിൽ അൽ-മത്ൽ പാർക്കിലും, തായിഫിൽ അൽ-റദ്ദാഫ് പാർക്കിലും, ഹായിലിൽ അൽ-സലാം പാർക്കിലും, ജിസാനിൽ വടക്കൻ കോർണിഷിലും, തബൂക്കിൽ തബൂക്ക് സെൻട്രൽ പാർക്കിലും, അൽ-ബഹയിൽ പ്രിൻസ് ഹുസാം പാർക്കിലും വെടിക്കെട്ട് നടക്കും.
വടക്കൻ സൗദി അറേബ്യയിൽ അറാറിലുള്ള പബ്ലിക് പാർക്കിലും, സകാക്കയിലെ കിങ് അബ്‌ദുല്ല കൾചറൽ സെന്ററിലും, മോഡൽ പാർക്കിലും, ബുറൈദയിലെ കിങ് അബ്ദുല്ല നാഷനൽ പാർക്കിലും, മദീനയിലെ കിങ് ഫഹദ് സെൻട്രൽ പാർക്കിലും, നജ്റാനിൽ പ്രിൻസ് ഹസ്സുൽ ബിൻ അബ്‌ദുൽ അസീസ് സ്പോർട്സ് സിറ്റിക്ക് സമീപവുമാണ് വെടിക്കെട്ട് നടക്കുക. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി സൗദിയിലുടനീളം ഒരു സവിശേഷമായ ഉത്സവ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് ജിഇഎ ഈ പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നത്.