ADVERTISEMENT

മസ്‌കത്ത് ∙ അവധിക്കാല യാത്ര പുറപ്പെടുന്നവര്‍ വീടുകള്‍ സുരക്ഷിതമാക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി) പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. മോഷണം തടയുന്നതിനും സുരക്ഷ ഉറപ്പാക്കാനും വീടുകള്‍ സുരക്ഷിതമാക്കേണ്ടതിന്റെ പ്രാധാന്യം പൊലീസ് ഓര്‍മിപ്പിച്ചു.

ദീര്‍ഘകാലത്തേക്ക് വീടുകളില്‍ നിന്ന് പുറത്തുപോകുമ്പോള്‍ താമസക്കാര്‍ പാലിക്കേണ്ട പ്രധാന മുന്‍കരുതലുകള്‍ പോലീസ് വിശദീകരിച്ചു:
∙ പോകുന്നതിനുമുൻപ് വീട് പൂട്ടിയെന്ന് ഉറപ്പുവരുത്തുക.
∙ വിലപിടിപ്പുള്ള വസ്തുക്കള്‍ സുരക്ഷിത സ്ഥലത്ത് സൂക്ഷിക്കുക.
∙ ആധുനിക ഗാര്‍ഹിക സുരക്ഷാ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുക

ഇത്രയും ലളിത നടപടികള്‍ സ്വീകരിക്കുന്നത് മോഷണ സാധ്യത ഗണ്യമായി കുറയ്ക്കുമെന്നും ദൂരെയായിരിക്കുമ്പോള്‍ മനസ്സമാധാനം നല്‍കുമെന്നും റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.

English Summary:

The Royal Oman Police (ROP) has urged the public to secure their homes when going on holiday.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com