അബുദാബി ഗ്ലോബൽ ഹെൽത്ത് വീക്കിൽ ഡോ. ജോർജ് മാത്യു പങ്കെടുക്കും

Mail This Article
അബുദാബി ∙ യുഎഇയുടെ ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും ചർച്ച ചെയ്യാനായി സംഘടിപ്പിക്കുന്ന അബുദാബി ഗ്ലോബൽ ഹെൽത്ത് വീക്കിൽ ഡോ. ജോർജ് മാത്യു പങ്കെടുക്കും.യുഎഇ ആരോഗ്യ മേഖലയെപ്പറ്റിയുള്ള എമിറാത്തി അർബുദ രോഗ വിദഗ്ധൻ പ്രഫ. ഹുമൈദ് അൽ ഷംസിയുടെ പുസ്തകം അദ്ദേഹം ഏറ്റുവാങ്ങും.
യുഎഇ ആരോഗ്യ മേഖലയിലെ മുന്നേറ്റത്തെപ്പറ്റി ഡോ. ജോർജ് മാത്യുവും പ്രഫ. ഹുമൈദ് അൽ ഷംസിയും പങ്കെടുക്കുന്ന പാനൽ ചർച്ചയ്ക്കും ഹെൽത്ത് വീക്കിൽ ബുർജീൽ ഹോൾഡിങ്‌സ് ബൂത്ത് ആതിഥ്യമരുളും. അബുദാബി പുരസ്‌കാര ജേതാവ് കൂടിയായ ഡോ. ജോർജ് മാത്യുവിനോടുള്ള ആദരസൂചകമായി അബുദാബിയിലെ റോഡിന് അടുത്തിടെ അദ്ദേഹത്തിന്റെ പേര് നൽകിയിരുന്നു.