ADVERTISEMENT

മെൽബണ്‍ ∙ പഞ്ചാബിലെ പട്യാലയില്‍ നിന്ന് ഓസ്ട്രേലിയയിലേക്ക് പറന്ന് ജലേബി എന്ന തെരുവ് നായ. ഓസ്‌ട്രേലിയയിൽ താമസിക്കുന്ന അലിസിയയ്ക്കും അരുണിനും ഒപ്പം താമസിക്കാനാണ് ജലേബി ഇന്ത്യ വിട്ടത്. 'ഇന്ത്യയിൽ നിന്ന് ഒരു നായയെ കൊണ്ടുവരുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല, നിങ്ങളുടെ ഹൃദയത്തിൽ ഇടം നേടിയവർക്കായി നിങ്ങൾ എന്തും ചെയ്യും' ഓസ്‌ട്രേലിയൻ ഓൺലൈൻ ന്യൂസ് പോർട്ടലിന് നൽകിയ അഭിമുഖത്തിൽ അലിസിയ പറഞ്ഞു.

Image Credit: itsjalebibaby/Instagram.
Image Credit: itsjalebibaby/Instagram.

ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിന് മുമ്പ് ജലേബിക്ക് ഏകദേശം പത്ത് മാസത്തോളം ക്വാറന്റീനിൽ കഴിയേണ്ടി വന്നു. പത്ത് മാസത്തെ ക്വാറന്റീൻ, രണ്ട് വ്യത്യസ്ത രാജ്യങ്ങളിലേക്കുള്ള യാത്ര, മൂന്ന് രാജ്യന്ത വിമാനങ്ങൾ ഇതെല്ലാം മിക്കവർക്കും മടുപ്പുളവാക്കും, പക്ഷേ ജലേബിയെ ദത്തെടുത്ത കുടുംബത്തിന് ഇത് തികച്ചും വിലമതിക്കുന്നതായിരുന്നു.

'ഞാൻ ജലേബി. രണ്ട് കിവികളുടെ ഹൃദയം കവർന്ന ഇന്ത്യയിലെ പട്യാലയിലെ തെരുവ് നായ, ഇപ്പോൾ ഓസ്‌ട്രേലിയയിലെ മെൽബണിൽ ആഡംബര ജീവിതം നയിക്കുന്നു'. ജലേബിയുടെ പേരിലുള്ള ഇൻസ്റ്റാഗ്രാം പേജിൽ കുറിച്ചിരിക്കുന്നു. ലക്ഷങ്ങൾ ചെലവഴിച്ചാണ് അലിസിയും അരുണും ജലേബിയെ ഓസ്ട്രേലിയയിൽ എത്തിച്ചത്. പതിനാലായിരത്തിലധികം പേർ ഇൻസ്റ്റാഗ്രാമില് ജലേബിയെ പിന്തുടരുന്നുണ്ട്.

Jalebi. Image Credit: itsjalebibaby/Instagram.
Jalebi. Image Credit: itsjalebibaby/Instagram.
English Summary:

Jalebi, the Street Dog that Travelled from the Streets of India to Australia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com