തായ്ലൻഡിൽ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ കയറി മാങ്ങ പറിച്ച് വനിത; പ്രതിഷേധം ശക്തം

Mail This Article
ബാങ്കോക്ക്∙ തായ്‌ലൻഡിലെ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ കയറി മാങ്ങ പറിച്ച വനിതകളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധത്തിന് കാരണമായി. സാൽവാർ കമ്മീസ് ധരിച്ച വനിതയും കൂട്ടാളിയും ക്ഷേത്രത്തിലെ മരത്തിൽ നിന്ന് മാങ്ങ പറിക്കുന്നതും, കൂടുതൽ മാങ്ങ കിട്ടാനായി വിഗ്രഹത്തിൽ കയറുന്നതുമാണ് വിഡിയോയിൽ കാണുന്നത്. ഈ പ്രവർത്തിക്കെതിരെ ശക്തമായ നടപടി വേണമെന്ന് പലരും ആവശ്യപ്പെട്ടിട്ടുണ്ട്.
ടിക് ടോക്കിലാണ് ആദ്യം വിഡിയോ പ്രത്യക്ഷപ്പെട്ടത്. ഇത് പിന്നീട് മറ്റ് സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു. വനിതകൾ ഏത് രാജ്യത്ത് നിന്നുള്ളവരാണെന്ന് വ്യക്തമല്ല. അതേസമയം, പല സമൂഹമാധ്യമ ഉപയോക്താക്കളും ഇവർ ഇന്ത്യയിൽ നിന്നുള്ളവരാണെന്ന് അവകാശപ്പെടുന്നു. മറ്റു ചിലർ ഇവർ ബ്രിട്ടിഷ്, കനേഡിയൻ വിനോദസഞ്ചാരികളാണെന്നും പറയുന്നുണ്ട്.
നേരത്തെ, വിയറ്റ്‌നാം സന്ദർശിച്ച ഒരു ഇന്ത്യൻ സഞ്ചാരി സഹ ഇന്ത്യൻ വിനോദസഞ്ചാരികളെ വിമർശിക്കുകയും രാജ്യത്തിന്റെ പ്രതിച്ഛായ നശിപ്പിക്കുന്നതിന് അവരെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.