ADVERTISEMENT

ഡാലസ്∙ പ്രണയദിനം അവിസ്മരണീയമാക്കി ഡാലസ് കൗണ്ടി ജയിലിലെ വനിതാ തടവുകാർ. വിവിധ കുറ്റങ്ങൾക്കു ശിക്ഷിക്കപ്പെട്ട വനിതകൾ ജയിലഴിക്കു പുറത്തു വന്നു താളത്തിനൊത്തു ചുവടു വച്ചു. ജയിൽ ജീവനക്കാരും മറ്റു തടവുകാരും നൃത്തം ആസ്വദിച്ചു. വൺ ബില്യൻ റൈസിങ് ക്യാംപയിന്റെ ഭാഗമായി അക്രമം കൊണ്ടു കീഴടക്കാനോ പരാജയപ്പെടുത്താനോ സാധ്യമല്ലെന്നു പ്രചരിപ്പിക്കുന്നതിനായിരുന്നു ജയിലിൽ ഇങ്ങനെയൊരു നൃത്തപരിപാടി സംഘടിപ്പിച്ചതെന്ന് തടവുകാരികളിൽ ഒരാൾ പ്രതികരിച്ചു.

 

സ്ത്രീയോ പുരുഷനോ നിറമോ മതമോ വ്യത്യസ്തമില്ലാതെ പീഡനം എന്നാൽ പീഡനം തന്നെയാണെന്നും ഇത് അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ഏലിയ സാഞ്ചസ് പറഞ്ഞു. ലോകത്തു മൂന്നിലൊന്നു വനിതകൾ വീതം ആക്രമിക്കപ്പെടുകയോ ലൈംഗിക പീഡനത്തിന് ഇരയാകുകയോ ചെയ്യുന്നുണ്ടെന്നാണു റിപ്പോർട്ടുകൾ.

 

വെളളിയാഴ്ച തന്നെ ഈ നൃത്തപരിപാടി ജയിലിനകത്തു നിന്നും പുറത്തു കടക്കുന്ന വനിതാ തടവുകാർക്ക് സമൂഹവുമായി ഒത്തു ചേരുന്നതിനും വിജയ സാധ്യത വർധിപ്പിക്കുന്നതിനും ഇടയാകുമെന്ന് അധികൃതർ പറഞ്ഞു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com