മദ്ബഹയുടെ ശിലാസ്ഥാപനം മാർ ഫിലക്സിനോസ് നിർവഹിച്ചു
Mail This Article
ഡിട്രോയിറ്റ് ∙ മിഷിഗണിലെ ആദ്യ മാർത്തോമ്മാ പാരിഷ് ആയ ഡിട്രോയിറ്റ് മാർത്തോമ്മാ ദേവാലയത്തിന്റെ പുതിയ മദ്ബഹയുടെയും പാർക്കിങ് ഏരിയായുടെയും നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഭദ്രാസന അധ്യക്ഷൻ ഡോ. ഐസക്ക് മാർ ഫിലക്സിനോസ് ശിലാസ്ഥാപനം നിർവ്വഹിച്ചു.
1975–ൽ ഒരു പ്രാർത്ഥനാക്കൂട്ടമായി ആരംഭിക്കുകയും 1978–ൽ കോൺഗ്രിഗേഷനാകുകയും തുടർന്ന് 1982–ൽ ഇടവകയായിത്തീരുകയും ചെയ്ത ഡിട്രോയിറ്റ് മാർത്തോമ്മാ പാരിഷിന്റെ 43–ാം മത് ഇടവക ദിനത്തോടനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാനയ്ക്ക് മാർ ഫിലക്സിനോസ് നേതൃത്വം നൽകി.
ഇരുപത് കുട്ടികൾ ആദ്യ കുർബാന സ്വീകരിച്ച് സഭയുടെ പൂർണ്ണ അംഗത്വത്തിലേക്ക് പ്രവേശിച്ചു. തുടർന്ന് വികാരി റവ. വർഗീസ് തോമസിന്റെ അധ്യക്ഷതയിൽ കൂടിയ ഇടവകദിന സമ്മേളനത്തിൽ മാർ ഫിലക്സിനോസ് മുഖ്യ സന്ദേശം നൽകി. ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുവാൻ സാധിച്ചതിൽ ഇടവക ജനങ്ങൾക്കും, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ, പ്രൊജക്ട് കമ്മറ്റി അംഗങ്ങൾ എന്നിവരെ മാർ ഫിലക്സിനോസ് അഭിനന്ദിച്ചു.
വൈസ് പ്രസിഡന്റ് തോംസൺ ഡേവിഡ് സ്വാഗതം ആശംസിച്ചു. യോഗത്തിൽ റവ. പി. ചാക്കോ, റവ. ഫിലിപ്പ് വർഗീസ്, റവ. ക്രിസ്റ്റഫർ ഡാനിയേൽ എന്നിവർ ആശംസകൾ അറിയിച്ചു. പാരിഷ് സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിക്കുകയും ജേക്കബ് തോമസ്, വിനോദ് തോമസ് എന്നിവർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.