ADVERTISEMENT

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തീപാറും പോരാട്ടം നടക്കുന്ന നിർണായക സംസ്ഥാനങ്ങളിലെല്ലാം ഡെമോക്രാറ്റ് സ്ഥാനാർഥി കമല ഹാരിസിനു മുൻതൂക്കമെന്ന് അഭിപ്രായ സർവേകൾ. ജോ ബൈഡനു പകരം സ്ഥാനാർഥിയായി കമല രംഗപ്രവേശം ചെയ്തതോടെ, റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ഡോണൾഡ് ട്രംപിനുണ്ടായിരുന്ന മുന്നേറ്റം അവസാനിച്ചെന്നാണ് അഭിപ്രായ സർവേ നിരീക്ഷകരായ റിയൽ ക്ലിയർ പൊളിറ്റിക്സ് കണക്കുകൾ.

നേരത്തേ ബൈഡൻ ട്രംപിനെക്കാൾ പിന്നിലായിരുന്ന വിസ്കോൻസെൻ, മിഷിഗൻ എന്നീ സംസ്ഥാനങ്ങൾ കമല തിരിച്ചുപിടിച്ചു. ഈ രണ്ടിടത്തും പെൻസിൽവേനിയയിലും 4% പോയിന്റ് മുന്നിലാണു കമലയെന്നാണ് ന്യൂയോർക്ക് ടൈംസിന്റെ ഏറ്റവും പുതിയ അഭിപ്രായ സർവേ ഫലം.

English Summary:

Opinion polls show that Democratic candidate Kamala Harris has an advantage in all the crucial states in US Presidential Election.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com