ADVERTISEMENT

ന്യൂയോർക്ക് ∙ ന്യുയോർക്ക് പൊലീസ് ഡിപ്പാർട്ട്‌മെന്റ് നൈറ്റ്ക്ലബ് എൻഫോഴ്‌സ്‌മെന്റിനെക്കുറിച്ചുള്ള ഫെഡറൽ അന്വേഷണത്തിനിടയിൽ രാജിവച്ച് പൊലീസ് മേധാവി. ന്യുയോർക്ക് സിറ്റി പൊലീസ് കമ്മീഷനർ എഡ്വേർഡ് കബാനാണ് (57)  രാജിവച്ചത്. 

അഴിമതി അന്വേഷണത്തിന്റെ ഭാഗമായ് ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസുമായ് അടുപ്പമുള്ള പല ഉന്നതരുടെയും വീടുകൾ ഫെഡറൽ അധികൃതർ റെയ്‌ഡ്‌ ചെയ്തതായ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായ് അധികൃതർ എഡ്വേർഡിന്റെ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. 

33,500-ലധികം ഓഫീസർമാരുടെയും 16,000 സിവിലിയൻ ജീവനക്കാരുടെയും മേൽനോട്ടം വഹിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പൊലീസ് ഡിപ്പാർട്ട്‌മെന്റാണ് ന്യുയോർക്ക് പൊലീസ് ഡിപ്പാർട്ട്‌മെന്റ്. എഡ്വേർഡിന്റെ രാജിയെ തുടർന്ന് സേനയുടെ താൽക്കാലിക മേധാവിയായി  ഹോംലാൻഡ് സെക്യൂരിറ്റിയുടെ മുൻ ഡയറക്ടർ ടോം ഡോൺലോണിനെ മേയർ എറിക് ആഡംസ് നിയമിച്ചു.

English Summary:

New York Police Chief Resigns Amid Corruption Probe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com