ADVERTISEMENT

വാഷിങ്ടൻ ഡി.സി∙ മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്, മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റൺ, ബൈഡൻ ഭരണകൂടത്തിലെ ഒട്ടറെ അംഗങ്ങൾ ഉൾപ്പെടെ പല ഡെമോക്രാറ്റുകളുടെ സുരക്ഷാ അനുമതികൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച റദ്ദാക്കി.

കഴിഞ്ഞ മാസം മുൻ പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ അനുമതി പിൻവലിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഈ നടപടി. ബൈഡൻ കുടുംബത്തിന്റെ മുഴുവൻ സുരക്ഷാ അനുമതികളും റദ്ദാക്കുന്നതായി പ്രസിഡന്റ്  പുറത്തിറക്കിയ മെമ്മോയിൽ വ്യക്തമാക്കി.

മുൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, മുൻ പ്രതിനിധി ആദം കിൻസിംഗർ, റിട്ട. ലെഫ്റ്റനന്റ് കേണൽ അലക്‌സാണ്ടർ വിൻഡ്മാൻ, ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റിഷ്യ ജെയിംസ്, മാൻഹട്ടൻ അറ്റോർണി ജനറൽ ആൽവിൻ ബ്രാഗ്, മുൻ വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ, മുൻ പ്രതിനിധി എലിസബത്ത് ചെനി, മുൻ വൈറ്റ് ഹൗസ് റഷ്യ വിദഗ്ദ്ധ ഫിയോണ ഹിൽ, മുൻ ഡപ്യൂട്ടി അറ്റോർണി ജനറൽ ലിസ മൊണാക്കോ, ചെക്ക് റിപ്പബ്ലിക്കിലെ മുൻ യുഎസ് അംബാസഡർ നോർമൻ ഐസൻ, വിസിൽ ബ്ലോവറുടെ അഭിഭാഷകനായിരുന്ന മാർക്ക് സെയ്ദ് എന്നിവർക്കും രഹസ്യ വിവരങ്ങളിലേക്കും സുരക്ഷാ അനുമതികളിലേക്കുമുള്ള പ്രവേശനം ഇതോടെ നഷ്ടമായി.

English Summary:

Donald Trump revokes security clearance for Kamala Harris, Hillary Clinton and others

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com