മേയ് അവസാനത്തോടെ ഡിഒജിഇയിൽ രാജിവയ്ക്കുമെന്ന് സൂചന നൽകി മസ്‌ക്

Mail This Article
വാഷിങ്‌ടൻ∙ മേയ് അവസാനത്തോടെ ഡിപ്പാർട്മെന്റ് ഓഫ് ഗവണ്മെന്റ് എഫിഷ്യൻസിയിൽ (ഡിഒജിഇ) നിന്ന് താൻ രാജി വെച്ചൊഴിയാൻ സാധ്യതയുണ്ടെന്ന് ഇലോൺ മസ്‌ക് വെളിപ്പെടുത്തി. അതിനകം താൻ ലക്ഷ്യമിടുന്ന മാറ്റങ്ങൾ വരുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ തന്നെ മസ്‌ക് സ്ഥാനമൊഴിയുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ടെസ്‌ല വാഹനങ്ങളുടെ വില്പന കുറയുന്നതും പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ബന്ധത്തിലെ മാറ്റവും ഭരണപരമായ ലക്ഷ്യങ്ങളുമാണ് ഇതിന് പിന്നിലെ കാരണങ്ങളായി നിരീക്ഷകർ വിലയിരുത്തുന്നത്.
മസ്‌കിന്റെ ഈ പിന്മാറ്റം സ്റ്റിമുലസ് ചെക്കുകളുടെ ലഭ്യതയെയും സാധ്യതയെയും എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് സാധാരണക്കാരായ അമേരിക്കക്കാർ. തന്റെ പ്രവർത്തനങ്ങളിലൂടെ ലാഭിക്കുന്ന തുക ഡിഒജിഇ ഡിവിഡന്റ് ചെക്കുകളായി അമേരിക്കയിലെ നികുതിദായകർക്ക് തിരികെ നൽകണമെന്ന് മസ്‌ക് പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനായുള്ള പ്രമേയം കോൺഗ്രസിൽ ഇതുവരെ അവതരിപ്പിക്കപ്പെട്ടിട്ടില്ല. മസ്‌ക് ഡിപ്പാർട്മെന്റ് വിടുന്നതോടെ ഈ ചെക്കുകൾ ലഭിക്കാനുള്ള സാധ്യത മങ്ങുമെന്ന ഭയം പലർക്കുമുണ്ട്.
ഈ പദ്ധതി പ്രകാരം, തങ്ങൾക്ക് ലഭിക്കുന്നതിനേക്കാൾ കൂടുതൽ നികുതി നൽകേണ്ടി വരുന്ന 40,000 ഡോളറിൽ കുറവ് വരുമാനമുള്ള അമേരിക്കക്കാർക്ക് ചെക്കുകൾ ലഭിക്കാൻ സാധ്യതയുണ്ട്. ഡിഡക്ഷനുകൾക്കും ക്രെഡിറ്റുകൾക്കും ശേഷം ഇവർ നികുതി അടയ്‌ക്കേണ്ടി വരില്ല. ഏകദേശം 7 കോടി 90 ലക്ഷം അമേരിക്കൻ കുടുംബങ്ങൾക്ക് ഡിഒജിഇ പദ്ധതിയിലൂടെ ലാഭിക്കാൻ കഴിയുന്ന 2 ട്രില്യൻ ഡോളറിന്റെ 20% (ഏകദേശം 5,000 ഡോളർ വീതം) ലഭിക്കാൻ സാധ്യതയുണ്ടായിരുന്നു.
ഫെഡറൽ ബജറ്റിൽ വലിയ വെട്ടിച്ചുരുക്കൽ നടത്തുന്നതിലൂടെ ഡിഒജിഇ ചെക്കുകൾ നൽകാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. ഫെഡറൽ ബഡ്ജറ്റിലെ മാറ്റങ്ങളിലൂടെ ലഭിക്കാവുന്ന മിച്ച തുകയെക്കുറിച്ച് മസ്‌ക് സംസാരിച്ചിട്ടുണ്ടെങ്കിലും, തന്റെ ഏജൻസിക്ക് ഇത്രയും തുക ലാഭിക്കാൻ കഴിയുമോ എന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ ചെക്കുകൾ വിതരണം ചെയ്യാൻ കോൺഗ്രസിന്റെ അനുമതി ആവശ്യമാണ്.
ഈ വിഷയത്തിൽ വലിയ രാഷ്ട്രീയ താൽപ്പര്യങ്ങൾ ഡെമോക്രാറ്റിക് പാർട്ടിയും റിപ്പബ്ലിക്കൻ പാർട്ടിയിലെ എതിരാളികളും കാണുന്നതിനാൽ ബിൽ പാസാക്കിയെടുക്കുന്നത് അത്ര എളുപ്പമാകില്ല. ഈ ചെക്കുകൾ അയച്ചു തുടങ്ങുന്നത് കാണാൻ തനിക്ക് താൽപ്പര്യമുണ്ടെന്ന് മസ്‌ക് പറഞ്ഞിട്ടുണ്ടെങ്കിലും, അദ്ദേഹം അധികാരത്തിൽ ഇരിക്കുമ്പോൾ ഇത് സംഭവിക്കാൻ പ്രയാസമാണെന്ന് നിരീക്ഷകർ പറയുന്നു. ഈ ബില്ലിന് ഇനിയും നിരവധി നടപടികൾ ബാക്കിയുണ്ടെന്നും മസ്‌ക് പോയാലും ഗവണ്മെന്റ് അതിന്റെ നടപടികളുമായി മുന്നോട്ട് പോകുമെന്നും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഒരു ടെലിവിഷൻ ചാനലിനോട് പറഞ്ഞു.