നിർമിക്കാം കെട്ടുറപ്പുള്ള വീടുകൾ! ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Mail This Article
'സ്വന്തമായി ഒരു വീട്' എന്നത് ഭൂരിഭാഗമാളുകൾക്കും ഒരായുഷ്ക്കാലത്തെ സ്വപ്നമാണ്. വീടുകൾ നിർമിക്കുന്നത് അപ്പാർട്ട്മെന്റുകളോ വില്ലകളോ വാങ്ങുന്നതിനേക്കാൾ ബുദ്ധിമുട്ടും പണച്ചെലവ് ഏറിയ കാര്യവുമാണ്. ഭവനനിർമാണത്തിൽ സ്ഥലം വാങ്ങുമ്പോൾ മുതൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്.
വീട് നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഭൂമിശാസ്ത്രമാണ് ആദ്യം മനസ്സിലാക്കേണ്ടത്. ജലലഭ്യത, ജലസ്രോതസ്സുകളുടെ എത്രത്തോളം അടുത്തു കിടക്കുന്നു എന്നിവ പരിശോധിച്ച് നിർമാണയോഗ്യമായ സ്ഥലമാണോ എന്ന് തിരിച്ചറിയണം.
കെട്ടിടത്തിന്റെ ഭാരം താങ്ങിനിർത്താൻ മണ്ണിന് ഉറപ്പുണ്ടോ എന്നതും വെള്ളക്കെട്ടിനുള്ള സാധ്യതയും പരിശോധിക്കേണ്ടതുണ്ട്. കാറ്റിന്റെ ദിശ, കിണർ കുഴിക്കേണ്ട സ്ഥാനം, ഇലക്ട്രിക്കൽ ലൈനുകളും ഡ്രെയിനേജും കൃത്യമായി ബന്ധിപ്പിക്കാനുള്ള സൗകര്യങ്ങൾ എന്നിവയും നിർമാണത്തിന് മുൻപ് തന്നെ വിലയിരുത്തണം.
നിർമാണവുമായി ബന്ധപ്പെട്ട് സഹായം തേടുന്ന സിവിൽ എൻജിനീയർമാർ മുതൽ പണിക്കാർ വരെയുള്ളവരുടെ പരിശീലനവും കെട്ടുറപ്പുള്ള വീട് നിർമാണത്തിൽ പ്രധാനമാണ്.
നിർമാണ ഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞാൽ അതിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ ഗുണനിലവാരത്തിനാണ് പ്രാധാന്യം. സിമന്റിന്റെ കാര്യത്തിൽ ബലം, സെറ്റ് ആകാനുള്ള സമയം, രാസഘടകങ്ങൾ എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തിയവ തന്നെ തിരഞ്ഞെടുക്കണം. ദീർഘകാലം നിലനിൽക്കാനുള്ള കഴിവിന്റെ കാര്യത്തിൽ ബ്ലെൻഡഡ് സിമന്റുകളാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്. നിർമാണത്തിനായി വാങ്ങി സൂക്ഷിക്കുന്ന സിമന്റ് കാലാവസ്ഥ വ്യതിയാനം ഏശാത്ത വിധത്തിലുള്ള ഇടത്ത് വേണം ശേഖരിച്ചു വയ്ക്കേണ്ടത്. മാനുഫാക്ചറിങ് ഡേറ്റ് മുതൽ മൂന്നുമാസത്തിനുള്ളിൽ സിമന്റ് ഉപയോഗിക്കേണ്ടതുണ്ട്. കുടിവെള്ളത്തിന് സമാനമായ ഗുണനിലവാരത്തിലുള്ള വെള്ളം സിമന്റ് മിക്സ് ചെയ്യാൻ ഉപയോഗിക്കണം. ഉപയോഗിക്കുന്ന മിശ്രിതങ്ങൾ കൃത്യമായ അളവിൽ തന്നെയായിരിക്കണം. കോൺക്രീറ്റ് ഒരുക്കുന്നതിനായി മെഷീൻ ഉപയോഗിച്ചുള്ള മിക്സിങ്ങാണ് കൂടുതൽ ഫലപ്രദം. വെള്ളവും സിമന്റും തമ്മിലുള്ള അനുപാതം കൃത്യമായിരിക്കണം. നിർമാണ സൈറ്റിന് സമീപത്തുതന്നെ കോൺക്രീറ്റ് തയ്യാറാക്കുന്നതാണ് ഏറ്റവും ഉചിതം. കോൺക്രീറ്റ് സെറ്റ് ആകുന്നതിനായി 14 ദിവസമെങ്കിലും സമയം നൽകണം.
ആയിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു കെട്ടിടത്തിന് ഏതാണ്ട് 400 ബാഗ് സിമന്റാണ് വേണ്ടിവരുന്നത്. എന്നാൽ അടിത്തറയുടെ ആഴവും കോൺക്രീറ്റിന്റെ ഗ്രേഡും അനുസരിച്ച് ഈ കണക്കിൽ മാറ്റം ഉണ്ടാവും. അതിനാൽ സിമന്റ് എത്രത്തോളം വേണമെന്ന് കണക്കാക്കുന്നതിനായി എൻജിനീയർമാരുടെയോ ഡിസൈനർമാരുടെയോ ഉപദേശം തേടാം.
രാംകോ സൂപ്പർക്രീറ്റ്
കോൺക്രീറ്റിങ്ങിനും ആർസിസി വർക്കുകൾക്കും ഏറ്റവും മികച്ച സിമന്റാണ് രാംകോ സൂപ്പർക്രീറ്റ്. ഉയർന്ന ബലവും ഈടും ഉറപ്പാക്കി നിർമിച്ചിരിക്കുന്ന രാംകോ സൂപ്പർക്രീറ്റ് ഒരു പോർട്ട്ലൻഡ് പൊസോലാന സിമന്റാണ്. ഐ എസ് 1489: പാർട്ട് 1: 2015 പ്രകാരം നിർമ്മിക്കപ്പെട്ടിട്ടുള്ള രാംകോ സൂപ്പർക്രീറ്റിൽ ജലാംശം നിലനിർത്താനായി അധിക ജലം ആവശ്യമില്ലാത്തതിനാൽ കോൺക്രീറ്റിന് മുകളിൽ വിള്ളലുകൾ ഉണ്ടാകുന്നത് തടയും.

റൂഫുകൾ, ഫൗണ്ടേഷനുകൾ, തൂണുകൾ, സ്ലാബുകൾ, കോളമുകൾ തുടങ്ങിയ കോൺക്രീറ്റ് നിർമിതികൾക്ക് രാംകോ സൂപ്പർക്രീറ്റ് ഏറ്റവും അനുയോജ്യമാണ്.
കോൺക്രീറ്റിന് മെയിന്റനൻസ് ആവശ്യമില്ല എന്നത് തെറ്റിദ്ധാരണയാണ്. വീടിന്റെ ഭംഗിയും ഈടും നിലനിർത്താൻ കൃത്യമായി ഇടവേളകളിൽ കോൺക്രീറ്റിന് പരിചരണം നൽകണം.
• കോൺക്രീറ്റ് ചെയ്ത മേൽക്കൂരയിൽ വെള്ളം കെട്ടി നിൽക്കുന്നില്ലെന്നും പായലോ സസ്യങ്ങളോ വളരുന്നില്ലെന്നും ഉറപ്പാക്കണം. ഇതിനുവേണ്ടി അല്പം ചെരിഞ്ഞ ആകൃതിയിൽ മേൽക്കൂര നിർമിക്കുന്നതാണ് ഉചിതം. മഴവെള്ളം ഒഴുകി പോകാനുള്ള പൈപ്പുകൾക്ക് ആവശ്യത്തിന് വലുപ്പമുണ്ടായിരിക്കണം.
• വിള്ളലുകൾ ഉണ്ടോ എന്ന് പരിശോധിക്കുകയും അവ പരിഹരിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യണം.
• ജോയിന്റുകളിൽ കൂടി വെള്ളം ഇറങ്ങാതിരിക്കാൻ സീൽ ചെയ്യാൻ ശ്രദ്ധിക്കണം. ഈ ഭാഗത്ത് അടിഞ്ഞുകൂടുന്ന അഴുക്കും കളകളും കൃത്യമായ സമയത്ത് നീക്കം ചെയ്യാനും ശ്രദ്ധിക്കുക.
• വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പ്രത്യേകതയും കാലാവസ്ഥയും മനസ്സിലാക്കി കോൺക്രീറ്റ് ഉപരിതലം മുഴുവനായി സീൽ ചെയ്യുന്നതും ഗുണപ്രദമാണ്.
• ഫൗണ്ടേഷന്റെ ബലം കുറയ്ക്കത്തക്ക വിധത്തിൽ വീടിനു ചുറ്റും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്.
• മേൽക്കൂരയിലെ പോലെതന്നെ വെള്ളം ഒഴുകി പോകത്തക്ക വിധത്തിൽ വീടിന് ചുറ്റുമുള്ള ഭാഗത്തും ചെരിവ് നൽകുക. ഭിത്തിയിലും അടിത്തറയിലും ഈർപ്പം നിലനിൽക്കുകയും പായൽ ഉണ്ടാവുകയും ചെയ്യാനുള്ള സാധ്യത ഇതിലൂടെ ഒഴിവാക്കാനാവും.
രാംകോ സിമന്റ്സ്
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ പ്രശസ്ത വ്യവസായ സംരംഭമായ രാംകോ ഗ്രൂപ്പിന്റെ സുപ്രധാന സ്ഥാപനമാണ് രാംകോ സിമന്റ്സ് ലിമിറ്റഡ് കമ്പനി. അതിനൂതന സൗകര്യങ്ങളുടെ സഹായത്തോടെ 12 ഇടങ്ങളിൽ നിർമിക്കുന്ന പോർട്ട്ലാൻഡ് സിമന്റാണ് കമ്പനിയുടെ പ്രധാന ഉത്പന്നം. പ്രതിവർഷം 22 മില്യൺ ടൺ സിമന്റ് ഉത്പാദിപ്പിക്കാനുള്ള ശേഷിയാണ് കമ്പനിക്കുള്ളത്.
രാജ്യത്തെ ഏറ്റവും വലിയ സിമന്റ് ഉത്പാദകരിൽ ഒന്നുകൂടിയാണ് രാംകോ. ഭവന നിർമാണവുമായി ബന്ധപ്പെട്ട സഹായങ്ങൾക്കായി ഇന്ത്യയുടെ തെക്കൻ മേഖലയിലെയും കിഴക്കൻ മേഖലയിലെയും എല്ലാ പ്രദേശങ്ങളിലും രാംകോയുടെ MACE ടെക്നിക്കൽ സർവീസ് എൻജിനീയർമാരുടെ സേവനം ലഭ്യമാണ്. നിങ്ങളുടെ പ്രദേശത്തിന് ഏറ്റവും അടുത്തുള്ള ടീമുമായി 91500 23245 എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്ക് https://ramcocements.in എന്ന വെബ്സൈറ്റ് സന്ദർശിക്കൂ.