പാലക്കാടൻ ഫാം ടൂറിസം; ചേറിൽക്കളി, ചൂണ്ട, സാഹസം: 34 ഏക്കറിൽ ചിറകുവിരിച്ച് പ്രകൃതി

Mail This Article
ഇതിനുള്ളിലെ നടപ്പാതകളിലൂടെ ശുദ്ധവായു ശ്വസിച്ചുകൊണ്ട് ഉലാത്തുവാൻ, വിദേശിയും സ്വദേശിയുമായ അറുപതിലേറെ ഫലങ്ങൾ പുതുമയോടെ പറിച്ചു കഴിക്കാൻ, ശില്പ ഭംഗി നിറഞ്ഞ നാലു കെട്ടിൽ ഒരു കാർഷിക കുടുംബ ജീവിതം ആഘോഷിക്കാൻ, വിഭവ സമൃദ്ധമായ നാടൻ ഭക്ഷണം ആസ്വദിക്കാൻ. കൃഷി ആദായവും ആഹ്ലാദവും നിറഞ്ഞ തൊഴിലായി മാറ്റുന്നതിനുള്ള വിജയ തന്ത്രങ്ങൾ ഗുരുമുഖത്തു നിന്നെന്ന പോലെ കർഷകശ്രീയോടു ചോദിച്ചറിയാനും അവസരമുണ്ട്. വിനോദവും വിജ്ഞാനവും ഗ്രാമീണ അനുഭവവും ഒത്തു ചേരുന്ന ഫാമിലേക്ക് ഒരു യാത്ര പോയാലോ. പരമ്പരാഗത വിനോദ സഞ്ചാര കേന്ദ്രങ്ങൾ കണ്ടു മടുത്ത സഞ്ചാരികൾ ഇപ്പോൾ കേരളത്തിന്റെ ഗ്രാമീണ ഭംഗി കാണാനിറങ്ങുകയാണ്. അവരുടെ ലക്ഷ്യമാണ് ഇത്തരം ഫാമുകൾ.