ഇതൊക്കെ നിസാരം... ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ മതി, കൊതുക് ഏഴയലത്തു വരില്ല
Mail This Article
വായ് വട്ടം കൂടുതലുള്ള കുപ്പിയുടെ പ്ലാസ്റ്റിക് അടപ്പിൽ 1 ടേബിൾ സ്പൂൺ പച്ച വെളിച്ചെണ്ണ എടുക്കുക. അതിലേക്ക് 1 - 2 പരൽ പച്ചക്കർപ്പൂരം ഇടുക. മുറിയിൽ എവിടെയെങ്കിലും നിലത്ത് വയ്ക്കുക. പച്ചക്കർപ്പൂരം അലിഞ്ഞ് തീരുന്നതു വരെ മുറിയിൽ കൊതുക് കയറില്ല. അലിഞ്ഞു തീർന്നുകഴിഞ്ഞാൽ വീണ്ടും കർപ്പൂരം അടപ്പിനുള്ളിലുള്ള വെളിച്ചെണ്ണയിൽ ഇടുക. വെളിച്ചെണ്ണ പച്ച നിറമാകുന്നതു വരെ ഇത് തുടരാം. പച്ച നിറമായിക്കഴിയുമ്പോൾ ഈ വെളിച്ചെണ്ണ ഒരു കുപ്പിയിൽ ശേഖരിക്കുക. പുതിയതായി അടപ്പിൽ വെളിച്ചെണ്ണ ഒഴിക്കുകയും പച്ചകർപ്പൂരം ഇടുകയും ചെയ്യാം. ആവശ്യാനുസരണം ഇത് ആവർത്തിക്കാം. ഇപ്രകാരം വയ്ക്കുന്ന മുറിയിൽ കൊതുക് കയറില്ല. നമുക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന മണവും ഇല്ല.
കുപ്പിയിൽ ശേഖരിച്ച പച്ച നിറമുള്ള വെളിച്ചെണ്ണ തടിയിൽ പ്രയോഗിച്ചാൽ ഫർണിച്ചറിന്റെ തടി തുരക്കുന്ന പ്രാണിയെ അകറ്റി നിർത്താനും സാധിക്കും. പച്ചക്കർപ്പൂരം അങ്ങാടി മരുന്നു കടയിലാണ് കിട്ടുക