ADVERTISEMENT

മലയാള ഭാഷ നിലനിൽക്കുവോളം ഓർമ്മിക്കപ്പെടുമെന്ന് ഉറപ്പുള്ള പേരാണ് ഒ. എൻ. വി. കുറുപ്പ്. വരികളിലൂടെ സ്വർഗ്ഗവാതിലുകളാണ് കവി മലയാളികൾക്കു മുന്നിൽ തുറന്നിട്ടത്. ജനങ്ങൾ ഏറ്റുപാടിയ എത്രയോ  കവിതകളും പാട്ടുകളും ആ തൂലികയിൽ പിറന്നു.  2016 ഫെബ്രുവരി 13ന് ലോകത്തോടു വിട പറഞ്ഞെങ്കിലും നൂറ്റാണ്ടുകളോളം ഓർമ്മകളിൽ ആദരം നേടി ജീവിക്കാനുള്ള സംഭാവനകൾ മലയാളത്തിനു നൽകിയ എഴുത്തുകാരൻ.

07
സ്വദേശത്തു നടന്ന കവിതാ മത്സരത്തിൽ അരിവാളും രാക്കുയിലും എന്ന കവിത ചങ്ങമ്പുഴയുടെ പേരിലുള്ള സ്വർണമെഡലിനു അർഹമായി.

ഒ.എൻ.കൃഷ്ണക്കുറുപ്പിന്റെയും കെ.ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി 1931 മേയ് 27നാണ് ഒഎൻവി. ജനിച്ചത്. ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലുക്കുറുപ്പ് എന്നാണു പൂർണമായ പേര്. അപ്പുവെന്നായിരുന്നു അച്ഛൻ മകനു നൽകിയ ഓമനപ്പേര്. 

06
ഇടറിയ ശബ്ദത്തിലും ഇടറാത്ത, തളരാത്ത വാക്കുകള്‍ കൊണ്ട് കേൾവിക്കാരെ ആകർഷിച്ച കവി

വിദ്യാർഥിയായിരിക്കെത്തന്നെ ആ തൂലികത്തുമ്പില്‍ കവിതകൾ മൊട്ടിട്ടിരുന്നു. 1946ൽ തന്റെ പതിനഞ്ചാം വയസ്സിലാണ് ' മുന്നോട്ട് ' എന്ന കവിതയിലൂടെ ഒഎൻവിയുടെ രചനയിൽ അച്ചടി മഷി പുരളുന്നത്. സ്വദേശത്തു നടന്ന കവിതാ മത്സരത്തിൽ അരിവാളും രാക്കുയിലും എന്ന കവിത ചങ്ങമ്പുഴയുടെ പേരിലുള്ള സ്വർണമെഡലിനു അർഹമായി.

02
മലയാളത്തിൽ ഏറ്റവുമധികം സംഗീതസംവിധായകർക്കുവേണ്ടി ഗാനം എഴുതിയ കവി.

ശേഷം മയിൽപ്പീലി, ഒരു തുള്ളിവെളിച്ചം, അഗ്നിശലഭങ്ങൾ, അക്ഷരം, കറുത്ത പക്ഷിയുടെ പാട്ട്, ഉപ്പ്, ഭൂമിക്ക് ഒരു ചരമഗീതം, മൃഗയ, അപരാഹ്നം, അഗ്നിശലഭങ്ങൾ, തോന്ന്യാക്ഷരങ്ങൾ, സ്വയംവരം, ഉജ്‌ജയിനി തുടങ്ങി ഒട്ടനവധി രചനകളുടെ കർത്താവായി. 

12
പൊന്നരിവാളമ്പിളിയില്‍ കണ്ണെറിയുന്നോളെ, ഇല്ലിമുളം കാടുകളിൽ ലല്ലലലം പാടിവരും, അമ്പിളി അമ്മാവാ തുടങ്ങി എക്കാലത്തെയും മികച്ച ഗാനങ്ങൾ നാടകങ്ങൾക്ക് എഴുതി.( ചിത്രം: എം.ടി യോടൊപ്പം ഒഎൻവി)

പൊന്നരിവാളമ്പിളിയില്‍ കണ്ണെറിയുന്നോളെ, ഇല്ലിമുളം കാടുകളിൽ ലല്ലലലം പാടിവരും, അമ്പിളി അമ്മാവാ തുടങ്ങി എക്കാലത്തെയും മികച്ച ഗാനങ്ങൾ നാടകങ്ങൾക്ക് എഴുതി. ആ മലർപ്പൊയ്കയിൽ’ എന്ന പാട്ടോടുകൂടിയാണ് അദ്ദേഹത്തിന്റെ സിനിമാഗാനരചന തുടങ്ങിയത്. സുഖമോ ദേവി, ആത്മാവിൽ മുട്ടിവിളിച്ചതു പോലെ, ആദിയുഷ സന്ധ്യ പൂത്തതിവിടെ തുടങ്ങി എത്രയോ പാട്ടുകൾ.

05
ഇരുനൂറിൽപ്പരം ചലച്ചിത്രങ്ങൾക്ക് അദ്ദേഹം ഗാനരചന നിർവഹിച്ചു. ഗൃഹാതുരത്വമുണർത്തിയ ആ ഗാനങ്ങൾ മലയാളികൾ നെഞ്ചോടു ചേർത്തു. (ചിത്രം: ഗായകൻ യേശുദാസിനൊപ്പം ഒഎൻവി )

മലയാളത്തിൽ ഏറ്റവുമധികം സംഗീതസംവിധായകർക്കുവേണ്ടി ഗാനം എഴുതിയ കവി ഒഎൻവി തന്നെ. ഇരുനൂറിൽപ്പരം ചലച്ചിത്രങ്ങൾക്ക് അദ്ദേഹം ഗാനരചന നിർവഹിച്ചു. ഒടുവിലെഴുതിയത് 2015ൽ കാംബോജി എന്ന സിനിമയ്ക്കായിരുന്നു.

13
മഹാരാജാസ് കോളജിൽ തന്റെ ശിഷ്യയായിരുന്ന സരോജിനിയെ അദ്ദേഹം വിവാഹം ചെയ്തു.

മഹാരാജാസ് കോളജിൽ ശിഷ്യയായിരുന്ന പെൺകുട്ടിയെ അദ്ദേഹം വിവാഹം ചെയ്തു. അങ്ങനെ പി. പി. സരോജിനി ഒഎൻവിയുടെ സരോ ആയി മാറി. ആദ്യം നേരിട്ട എതിർപ്പുകളെപ്പറ്റിയും വിവാഹത്തിനുശേഷമുള്ള സന്തോഷത്തോടുകൂടിയുള്ള ജീവിതത്തെപ്പറ്റിയും വാക്കുകളിൽ ആവോളം പ്രണയം നിറച്ച് അദ്ദേഹം വർണ്ണിച്ചിരുന്നു.

04
സാഹിത്യരംഗത്തെ സംഭാവനകൾ കണക്കിലെടുത്ത് 2007ലെ ജ്ഞാനപീഠ പുരസ്കാരത്തിനു അർഹനായി. (ചിത്രം: ഡോ.എ.പി.ജെ. അബ്ദുൽ കലാമിനൊപ്പം )

1982മുതൽ 1987വരെ കേന്ദ്രസാഹിത്യഅക്കാദമിയംഗമായിരുന്നു. കേരളകലാമണ്ഡലത്തിന്റെ ചെയർമാൻസ്ഥാനവും ഒഎൻവി. വഹിച്ചിട്ടുണ്ട്. സാഹിത്യരംഗത്തെ സംഭാവനകൾ കണക്കിലെടുത്ത് 2007ലെ ജ്ഞാനപീഠ പുരസ്കാരത്തിനു അർഹനായി.

08
2011ൽ മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിൽ നിന്നും പത്മവിഭൂഷൻ ഏറ്റുവാങ്ങി.

21 കവിതാ സമാഹാരങ്ങളും ഭാവഗീതങ്ങളുടെ ആറു സമാഹാരങ്ങളും രചിച്ച ഒഎന്‍വിക്കു നിരവധി സാഹിത്യ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.1998ൽ സാഹിത്യലോകത്തെ അമൂല്യ സംഭാവനകൾ കണക്കിലെടുത്ത് രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 

11
21 കവിതാ സമാഹാരങ്ങളും ഭാവഗീതങ്ങളുടെ ആറു സമാഹാരങ്ങളും രചിച്ച ഒഎന്‍വിക്കു നിരവധി സാഹിത്യ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

2011ൽ പത്മവിഭൂഷനിലൂടെ വീണ്ടും രാജ്യത്തിന്റെ ആദരം നേടാനുള്ള ഭാഗ്യം ഒ. എൻ. വി. കുറുപ്പ് എന്ന ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലുക്കുറുപ്പിനുണ്ടായി. 

003
കവികളിൽ വൈലോപ്പിള്ളിയായിരുന്നു ഒഎൻവിയുടെ ഗുരുസ്‌ഥാനത്ത്. ധാരാളം എഴുത്തുകാരുമായി അദ്ദേഹത്തിനു സൗഹൃദമുണ്ടായിരുന്നു. (ചിത്രം: അക്കിത്തം അച്യുതൻ നമ്പൂതിരിയോടൊപ്പം ഒഎൻവി)

അധ്യാപകൻ കൂടിയായിരുന്ന ഒഎൻവി തന്റെ ജീവിതത്തിൽ ഒരുപാടു പേർക്ക് സ്ഥാനമാനങ്ങൾ നൽകിയിരുന്നു. കവികളിൽ വൈലോപ്പിള്ളിയായിരുന്നു ഒഎൻവിയുടെ ഗുരുസ്‌ഥാനത്ത്. ധാരാളം എഴുത്തുകാരുമായി അദ്ദേഹത്തിനു സൗഹൃദമുണ്ടായിരുന്നു. 

14
2016 ഫെബ്രുവരി 13ന് തന്റെ 84–ാം വയസ്സിൽ അദ്ദേഹം ഈ ലോകത്തോടു വിടപറഞ്ഞു.

2016 ഫെബ്രുവരി 13ന് തന്റെ 84–ാം വയസ്സിൽ അദ്ദേഹം ഈ ലോകത്തോടു വിടപറഞ്ഞു. വാർദ്ധക്യസഹജമായ അസുഖങ്ങൾ ഉണ്ടായിരുന്നെങ്കിലും ഹൃദയസ്തംഭനമായിരുന്നു മരണകാരണം.

01
ഈ പെൺകുട്ടിയെ വിവാഹം ചെയ്താൽ ഉടൻ മരണമെന്നു വിധിച്ചവർപോലും അസൂയയോടെ നോക്കിപ്പോയ ജീവിതമായിരുന്നു അവരുടേത്.

ഒഎൻവിയുടെ മരണശേഷവും അദ്ദേഹം കൂടെയുണ്ടന്നു സരോജിനി പറഞ്ഞു. അകത്തിരുന്ന് അദ്ദേഹം സരോ എന്നു വിളിക്കുന്നുണ്ട്. ഈ പെൺകുട്ടിയെ വിവാഹം ചെയ്താൽ ഉടൻ മരണമെന്നു വിധിച്ചവർപോലും അസൂയയോടെ നോക്കിപ്പോയ ജീവിതമായിരുന്നു അവരുടേത്.

10
ഒരു ദിവസം ഭൂമിയെന്ന ഈ വാടക വീട് ഒഴിഞ്ഞു പോകുമ്പോള്‍ എന്റെ ഏറ്റവും ചൈതന്യവത്തായൊരശം ഞാന്‍ ഇവിടെ ഉപേക്ഷിച്ചു പോകും അതാണെന്റെ കവിതയെന്ന് ജ്ഞാനപീഠം ഏറ്റുവാങ്ങവെ ഒഎൻവി പറഞ്ഞു

ഒരു ദിവസം ഭൂമിയെന്ന ഈ വാടക വീട് ഒഴിഞ്ഞു പോകുമ്പോള്‍ എന്റെ ഏറ്റവും ചൈതന്യവത്തായൊരശം ഞാന്‍ ഇവിടെ ഉപേക്ഷിച്ചു പോകും അതാണെന്റെ കവിതയെന്ന് ജ്ഞാനപീഠം ഏറ്റുവാങ്ങവെ ഒഎൻവി പറഞ്ഞു. അദ്ദേഹം പറഞ്ഞത് ശരിയായിരുന്നു. ആ കവിതകളുടെ പ്രഭയിൽ ലോകത്തിനു കൂടുതൽ തെളിച്ചമുണ്ട്.

 

Content Summary: Remembering ONV Kurup on his Death Anniversary